Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:30 AM IST Updated On
date_range 24 Feb 2022 5:30 AM ISTഅൽ അസ്ഹറിൽ മെഡിക്കൽ ക്യാമ്പ് ഇന്ന്
text_fieldsbookmark_border
തൊടുപുഴ: അൽ അസ്ഹർ ആർട്സ് ആൻഡ് സയൻസ് കോളജ്, കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, പോളിടെക്നിക് കോളജ്, നാഷനൽ സർവിസ് സ്കീം യൂനിറ്റുകളുടെയും കുമാരമംഗലം പഞ്ചായത്തിൻെറയും ആഭിമുഖ്യത്തിൽ കോവിഡാനന്തര പ്രശ്നങ്ങൾ നേരിടുന്നതിന് ജനങ്ങളെ സജ്ജമാക്കാൻ മെഡിക്കൽ ക്യാമ്പ് വ്യാഴാഴ്ച രാവിലെ 10ന് അൽ അസ്ഹർ എൻജിനീയറിങ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സജി ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിക്കും. അൽ അസ്ഹർ ഗ്രൂപ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ അഡ്വ. കെ.എം. മിജാസ് അധ്യക്ഷത വഹിക്കും. കുമാരമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സുരഭി സോമൻ, അൽ അസ്ഹർ മെഡിക്കൽ കോളജ് അസോ. പ്രഫസർ ഡോ. എഡ്വിൻ ജോർജ് എന്നിവർ ക്ലാസ് എടുക്കും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കമായി ഉടുമ്പന്നൂർ: സംസ്ഥാന സർക്കാറിൻെറ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് ഉടുമ്പന്നൂർ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് ഓഫിസ് പരിസരത്ത് പച്ചക്കറിത്തൈകൾ നട്ട പഞ്ചായത്ത് പ്രസിഡന്‍റ് എം. ലതീഷ് ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബീനാ രവീന്ദ്രൻ, ശാന്തമ്മ ജോയി, പഞ്ചായത്ത് അംഗങ്ങളായ ടി.വി. രാജീവ്, ആതിര രാമചന്ദ്രൻ, ശ്രീമോൾ ഷിജു, രമ്യ പി. നായർ, കെ.ആർ. ഗോപി, പി.ആർ. രഞ്ജിത്ത്, കൃഷി ഓഫിസർ കെ.ജെ. ജയ്സി മോൾ എന്നിവർ സംസാരിച്ചു. FOTO - TDL KRISHI ഉടുമ്പന്നൂർ പഞ്ചായത്ത് ഓഫിസ് പരിസരത്ത് തൈ നട്ട് പ്രസിഡന്‍റ് എം. ലതീഷ് കൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story