Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:31 AM IST Updated On
date_range 22 Feb 2022 5:31 AM ISTവൈകല്യത്തെ അതിജീവിച്ചെത്തിയ സേറക്ക് സ്കൂളിന്‍റെ വരവേൽപ്
text_fieldsbookmark_border
p2 lead add നെടുങ്കണ്ടം: വൈകല്യത്തെ അതിജീവിച്ച് സ്കൂളിലെത്തിയ സേറക്ക് അധികൃതർ ഒരുക്കിയത് ഗംഭീര വരവേൽപ്. സെറിബ്രല്‍പാള്‍സി രോഗത്താല്‍ 12 വയസ്സുവരെ സ്‌കൂളില്‍ പോകാതിരുന്ന സേറ അല്‍ഫോന്‍സ നോജ് എന്ന 12കാരിക്കാണ് കല്ലാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേര്‍ന്ന് സ്വീകരണം നൽകിയത്. രോഗംമൂലം ചലനവൈഷമ്യത്താല്‍ വീല്‍ചെയറിലായിരുന്നു അവളുടെ ലോകം. വിദ്യാലയത്തിലെത്താന്‍ കഴിയാത്ത ദുഃഖം പലപ്പോഴായി പങ്കുവെച്ചിരുന്നു. ഇത്തവണ സ്കൂൾ തുറക്കുമ്പോൾ വീല്‍ചെയറിലിരുന്ന് സ്‌കൂളിലെത്തണമെന്ന അവളുടെ നിര്‍ബന്ധത്തിനുമുന്നില്‍ രക്ഷിതാക്കള്‍ക്ക് മറ്റ് വഴികളില്ലായിരുന്നു. രാവിലെ ഫസ്റ്റ് ബെല്ലിന് തൊട്ടുമുമ്പ് അച്ഛനും അമ്മക്കുമൊപ്പം കാറിലാണ് സ്‌കൂളിലെത്തിയത്. ഹെഡ്മിസ്ട്രസ് സല്‍മ, ക്ലാസ് ടീച്ചര്‍ സോജ, എസ്.എം.സി ചെയര്‍മാന്‍ കെ.എം. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരിച്ചു. പൂച്ചെണ്ടുകളും മിഠായികളും സമ്മാനിച്ചു. സേറക്കായി രണ്ടാംനിലയില്‍നിന്ന് 6ഡി ക്ലാസ് മുറി താഴത്തെ നിലയിലേക്ക് മാറ്റാനും അധ്യാപകര്‍ മറന്നില്ല. ഹെഡ്മിസ്ട്രസ് കേക്ക് മുറിച്ച് നല്‍കുമ്പോള്‍ കൂട്ടുകാരുടെ കരഘോഷത്തിൽ സേറയുടെ മുഖത്ത് ചിരി വിടര്‍ന്നു. പാമ്പാടുംപാറ മുണ്ടക്കല്‍ മനോജ്-പ്രിന്‍സി ദമ്പതികളുടെ മകളാണ് സേറ. idl ndk സ്‌കൂളിലെത്തിയ സേറയെ അധ്യാപകരും സഹപാഠികളും ചേര്‍ന്ന് സ്വീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
