Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിദ്യാർഥികൾ...

വിദ്യാർഥികൾ ശ്രദ്ധിക്കാൻ

text_fields
bookmark_border
add to p2 lead... ​​​തൊടുപുഴ: സ്കൂളുകൾ മുഴുസമയ ക്ലാസുകളിലേക്ക്​ മടങ്ങിയെത്തുമ്പോൾ കുട്ടികൾ ആവേശത്തിലാണ്​. രാവിലെ മുതൽ വൈകീട്ട്​ വരെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയാണ്​ ക്ലാസുകൾ. സർക്കാർ നിർദേശങ്ങളും കോവിഡ്​ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നാണ്​ ആരോഗ്യ വകുപ്പ്​ നൽകുന്ന നിർദേശങ്ങൾ. * മൂക്കും വായും മൂടുന്നവിധം മാസ്ക്​ ശരിയായി ധരിക്കുക * മാസ്​ക്കിൽ ഇടക്കിടെ സ്പർശിക്കരുത്​ * സംസാരിക്കുമ്പോഴും തുമ്മുമ്പോഴും ചുമക്കുമ്പോഴും മാസ്ക്​ താഴ്ത്തരുത്​ * സ്കൂളിലും പരിസരങ്ങളിലും കൂട്ടംകൂടി നിൽക്കരുത്​ * കൈകൾ ഇടക്കിടെ സോ​പ്പോ സാനിറ്റൈസറോ ഉപയോഗിച്ച്​ വൃത്തിയാക്കുക * കൈവരികൾ, ചുവരുകൾ എന്നിവിടങ്ങളിൽ ആവശ്യമില്ലാതെ സ്പർശിക്കരുത്​ * ആഹാരം, കുടിവെള്ളം, പഠനസാമഗ്രികൾ എന്നിവ കൈമാറരുത്​ * സ്കൂൾസമയം കഴിഞ്ഞാൽ ഉടൻ വീട്ടിലേക്ക്​ മടങ്ങുക * വീട്ടിലെത്തിയാൽ ഉടൻ ധരിച്ച വസ്ത്രങ്ങൾ സോപ്പുവെള്ളത്തിൽ മുക്കിവെച്ചശേഷം കുളിക്കുക * രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്കൂളിൽ വരരുത്​ * രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അധ്യാപകരോടോ രക്ഷിതാക്കളോ​ടോ പറയുക 186 പേര്‍ക്കുകൂടി കോവിഡ് തൊടുപുഴ: ജില്ലയില്‍ തിങ്കളാഴ്ച 186 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 838 പേർ രോഗമുക്തി നേടി. കേസുകളുടെ എണ്ണം: അടിമാലി അഞ്ച്​, ആലക്കോട് നാല്​, അറക്കുളം എട്ട്​, ബൈസൺവാലി നാല്​, ചക്കുപള്ളം ഒന്ന്​, ദേവികുളം ഒന്ന്​, ഇടവെട്ടി രണ്ട്​, ഇരട്ടയാർ നാല്​, കഞ്ഞിക്കുഴി രണ്ട്​, കാമാക്ഷി എട്ട്​, കാഞ്ചിയാർ നാല്​, കരിമണ്ണൂർ ആറ്​, കരിങ്കുന്നം മൂന്ന്​, കരുണാപുരം അഞ്ച്​, കട്ടപ്പന 11, കോടിക്കുളം ഏഴ്​, കൊക്കയാർ നാല്​, കൊന്നത്തടി നാല്​, കുടയത്തൂർ മൂന്ന്​, കുമാരമംഗലം ആറ്​, കുമളി ഒന്ന്​, മണക്കാട് നാല്​, മരിയാപുരം ഒന്ന്​, മുട്ടം രണ്ട്​, നെടുങ്കണ്ടം 19, പാമ്പാടുംപാറ ഒന്ന്​, പീരുമേട് ഒന്ന്​, പെരുവന്താനം നാല്​, പുറപ്പുഴ അഞ്ച്​, രാജാക്കാട് രണ്ട്​, ശാന്തൻപാറ ഒന്ന്​, സേനാപതി ഒന്ന്​, തൊടുപുഴ 20, ഉടുമ്പൻചോല രണ്ട്​, ഉടുമ്പന്നൂർ നാല്​, ഉപ്പുതറ നാല്​, വണ്ടന്മേട് രണ്ട്​, വണ്ടിപ്പെരിയാർ നാല്​, വണ്ണപ്പുറം അഞ്ച്​, വാത്തിക്കുടി ആറ്​, വാഴത്തോപ്പ് ഒന്ന്​, വെള്ളത്തൂവൽ രണ്ട്​, വെള്ളിയാമറ്റം രണ്ട്​. ഉറവിടം വ്യക്തമല്ലാത്ത മൂന്ന്​ കേസുകൾ സ്ഥിരീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story