Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിമാലിയില്‍നിന്ന്​...

അടിമാലിയില്‍നിന്ന്​ വൈകീട്ട്​ ആറിനുശേഷം ബസില്ല; യാത്രക്കാര്‍ പ്രതിസന്ധിയില്‍

text_fields
bookmark_border
-കോവിഡ് കാല അടച്ചിടലിനെ തുടര്‍ന്നാണ്​ സർവിസ്​ നിലച്ചത്​ അടിമാലി: വൈകീട്ട്​ ആറിനുശേഷം അടിമാലിയുടെ സമീപമേഖലകളിലേക്ക് സർവിസ് നടത്തുന്ന ബസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞത്​ യാത്രക്കാരെ വലക്കുന്നു. മുമ്പ് ബൈസണ്‍വാലിയും മാങ്കുളവുമടക്കം മേഖലകളിലേക്ക് വൈകീട്ട്​ ഏഴരവരെ ബസ്​ സർവിസ്​ നടത്തിയിരുന്നു. കോവിഡ് കാലത്തെ അടച്ചിടലിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെ ഇവ നിലക്കുകയും ആറ് മണിക്കുശേഷം യാത്ര ദുഷ്കരമാവുകയും ചെയ്തു. അടിമാലിയുമായി ചേര്‍ന്ന് കിടക്കുന്ന മറ്റ് ചിലയിടങ്ങളിലേക്കും സമാന രീതിയില്‍ യാത്രക്ലേശം നേരിടുന്നുണ്ട്. നിലച്ച സർവിസുകള്‍ പുനരാരംഭിക്കുകയോ യാത്രക്ലേശം രൂക്ഷമായ ഇടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സർവിസ്​ ആരംഭിക്കുകയോ വേണമെന്നാണ് ആവശ്യം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർഥികളും അയല്‍ജില്ലകളിലേക്കുള്ള ദീര്‍ഘദൂര യാത്ര കഴിഞ്ഞെത്തുന്നവരുമൊക്കെയാണ് ആറിനുശേഷം ഏറെ ദുരിതമനുഭവിക്കുന്നത്​. ആറ് മണിക്കുശേഷം അടിമാലിയില്‍നിന്ന്​ ഉള്‍മേഖലകളിലേക്ക് പോകേണ്ടവര്‍ പലപ്പോഴും സ്വകാര്യ വാഹനങ്ങളെയോ ടാക്സികളെയോ ആശ്രയിക്കേണ്ട സാഹചര്യമാണ്​. idl adi 2 bus ചിത്രം: അടിമാലി ബസ് സ്റ്റാന്‍ഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story