Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:34 AM IST Updated On
date_range 21 Feb 2022 5:34 AM ISTഗ്രാമീണമേഖലയിൽ തെരുവുനായശല്യം രൂക്ഷം
text_fieldsbookmark_border
അടിമാലി: ഗ്രാമീണമേഖലകളിൽ തെരുവുനായശല്യം രൂക്ഷമായതോടെ ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെ ഭീതിയിൽ. പൊതുനിരത്തുകളും കടവരാന്തകളും നായകളുടെ വിഹാരകേന്ദ്രങ്ങളാണ്. ശല്യം ഏറിയിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അടിമാലി, മൂന്നാർ, രാജാക്കാട്, സേനാപതി, ശാന്തൻപാറ, രാജകുമാരി, പഞ്ചായത്തുകളിലെ മിക്ക സ്ഥലങ്ങളിലും അലഞ്ഞുതിരിയുന്ന നായകളെ കാണാം. അപകടവളവുകൾ നിറഞ്ഞ രാജാക്കാട്-പൂപ്പാറ റോഡിലാണ് പ്രശ്നം രൂക്ഷം. വളവുകളിൽനിന്ന് റോഡിലേക്ക് ഓടിയിറങ്ങുന്ന നായകൾ കാരണം വാഹനാപകടങ്ങൾ പതിവാണ്. അറവുശാല മാലിന്യം തിന്നാനെത്തുന്നവയാണ് ഏറെയും. പ്ലാസ്റ്റിക് കവറുകൾ കടിച്ചുകീറി റോഡിലിടുകയാണിവ. നഗരത്തിൽ നിന്നുൾപ്പെടെ വാഹനങ്ങളിൽ കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ നായകളെ കൂട്ടത്തോടെ ഇറക്കിവിടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ജനവാസകേന്ദ്രങ്ങളും റോഡുകളും ഇവ താവളമാക്കുകയാണ്. നായകളെ വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യാൻ പഞ്ചായത്തുകൾ ആവിഷ്കരിച്ച പദ്ധതികൾ ഇപ്പോൾ നിലച്ച മട്ടാണ്. idl adi 5 dog news ചിത്രം - അടിമാലി ബസ് സ്റ്റാൻഡിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
