Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുരുമുളക് കർഷകർക്ക്...

കുരുമുളക് കർഷകർക്ക് ഭീഷണിയായി മോഷ്ടാക്കളും

text_fields
bookmark_border
അടിമാലി: കുരുമുളക് വിളവെടുപ്പ്​ സമയം ആയതോടെ ഹൈറേഞ്ച് മേഖലയില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചു. പാകമായ കുരുമുളക് തോട്ടങ്ങളില്‍നിന്ന് മോഷണംപോയ സംഭവങ്ങളെ തുടര്‍ന്ന് കര്‍ഷകര്‍ ആശങ്കയിലാണ്. കഴിഞ്ഞദിവസം ശാന്തന്‍പാറ തൊട്ടിക്കാനം കൊല്ലിക്കുന്ന് മേട്ടിലുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍നിന്ന്​ കുരുമുളക് മോഷണം പോയി. പകലാണ് അമ്പതിലധികം കുരുമുളക് ചെടികളില്‍നിന്ന് മുളക് പറിച്ച്​ കടത്തിയത്​. പരാതിയെ തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് അന്വേഷണം ആരംഭിച്ചു. മുമ്പ്​ രാജകുമാരിയില്‍ മുറ്റത്ത് ഉണങ്ങാനായി നിരത്തിയ കുരുമുളക് മോഷണംപോയ സംഭവമുണ്ടായിട്ടുണ്ട്​. വിലയിടിവ് മൂലം നട്ടംതിരിഞ്ഞ കര്‍ഷകര്‍ക്ക് മുളക് മോഷ്ടാക്കളുടെ ഭീഷണിയും തിരിച്ചടിയാണ്. ചെറുകിട വ്യാപാരികളും സമാന പ്രതിസന്ധിയാണ് നേരിടുന്നത്. രണ്ട് മാസം മുമ്പ്​ മുരിക്കാശ്ശേരിയിൽ മലഞ്ചരക്ക് കട കുത്തിത്തുറന്ന് 300 കിലോ കുരുമുളക് മോഷ്ടിച്ചിരുന്നു. അതിന് മുമ്പ്​ അടിമാലി ബസ്​ സ്റ്റാൻഡിലും മലഞ്ചരക്ക് കട കുത്തിത്തുറന്ന് 150 കിലോയോളം കുരുമുളക് മോഷ്ടിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story