Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനടപടിയുണ്ടോ ഈ...

നടപടിയുണ്ടോ ഈ റോഡുകളുടെ കാര്യത്തിൽ

text_fields
bookmark_border
കുട്ടപ്പൻ സിറ്റിയിൽനിന്ന്​ തങ്കപ്പൻ സിറ്റിയിലേക്ക്​ പോകാൻ പെടാപ്പാട്​ ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ കുട്ടപ്പൻ സിറ്റിയിൽനിന്ന്​ തങ്കപ്പൻ സിറ്റിയിലേക്കുപോകുന്ന റോഡ് തകർന്നിട്ട് വർഷങ്ങളായി. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെയുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയം ഈ റോഡ്​ മാത്രമാണ്. മൂന്ന്​ കിലോമീറ്റർ വരുന്ന റോഡിൽ കാൽനടപോലും ദുഷ്കരമാണ്. കഴിഞ്ഞ കാലവർഷത്തിൽ റോഡിൽ ടാറിങ്​ ഇളകി പലഭാഗത്തും കുണ്ടും കുഴിയുമായി. ദിവസവും സ്ക്കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ ഓടുന്ന റോഡ് അടിയന്തരമായി നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത്​ റോഡായതിനാൽ ഫണ്ടനുവദിക്കേണ്ടത് പഞ്ചായത്താണ് വാഴത്തോപ്പ് പഞ്ചായത്തിനെ കഞ്ഞിക്കുഴി പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന റോഡ് ചുരുളിയിലാണവസാനിക്കുന്നത്​. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായിരുന്നു ഈ റോഡ്. തെരഞ്ഞെടുപ്പിനുശേഷം റോഡിനെ മറന്ന മട്ടാണ്. റോഡ് മോശമായതിനാൽ കരിമ്പനിൽനിന്ന്​ കുട്ടപ്പൻ സിറ്റിയിലെത്തി പലരും യാത്ര വേണ്ടെന്നുവെക്കുന്നത്​ പതിവാണ്. ജീപ്പും ഓട്ടോകളുമെല്ലാം യാത്രക്കാരിറങ്ങി തള്ളിക്കയറ്റിയ ശേഷമാണ് യാത്ര തുടരുന്നത്. എത്രയും വേഗം നടുവൊടിക്കും യാത്ര ഒഴിവാക്കി റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. TDL thankappan city road തകർന്ന തങ്കപ്പൻസിറ്റി റോഡ് ചിലന്തിയാർ റോഡ്​ തകർന്ന്​ ഗതാഗതയോഗ്യമല്ലാതായി മറയൂർ: വട്ടവട പഞ്ചായത്തിലെ ഗ്രാമീണ മേഖലയിലേക്കും ആദിവാസി കുടികളിലേക്കും എത്തിച്ചേരാവുന്ന ചിലന്തിയാർ റോഡ് 10​ കിലോമീറ്ററോളം പൂർണമായും തകർന്നു​. ചിലന്തിയാർ, പഴത്തോട്ടം, ആദിവാസി കുടികളായ വത്സപെട്ടി, സ്വാമിയാരളകുടി, കൂടുലാർ മേഖലയിലേക്ക് പോകുന്ന പ്രധാന റോഡാണിത്​. 15 വർഷങ്ങൾക്കുമുമ്പാണ്​ പ്രധാനമന്ത്രിയുടെ ഗ്രാമവികസന പദ്ധതിയിൽ റോഡ്​ നിർമിച്ചത്​​. പ്രദേശത്ത് കഴിഞ്ഞ രണ്ടുവർഷമായി യൂക്കാലിപ്റ്റസ് മരം വെട്ടിത്തുടങ്ങിയതോടെ അമിതഭാര വാഹനങ്ങളുടെ അനിയന്ത്രിതമായ ഓട്ടം റോഡിന്‍റെ നാശത്തിന്​ കാരണമായതായി ചൂണ്ടിക്കാട്ടുന്നു. ശീതകാല പച്ചക്കറി കേന്ദ്രമായ വട്ടവടയിലെ കുന്നിൻ ചെരിവുകളും തോട്ടങ്ങളും സന്ദർശിക്കാൻ കേരളത്തിൽ നിന്നും പുറമേ നിന്നും ഇപ്പോൾ ധാരാളമായി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. കോവിലൂർ -ചിലന്തിയാർ ആറ് കിലോമീറ്റർ വാഹനത്തിൽ പോകാൻ മുക്കാൽ മണിക്കൂറെടുക്കുന്ന സ്ഥിതിയാണ്​. TDL CHILANTHIYAR ROAD കോവിലൂർ -ചിലന്തിയാർ റോഡ് പൊട്ടിപ്പൊളിഞ്ഞനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story