Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇനി സ്കൂൾ ടൈം

ഇനി സ്കൂൾ ടൈം

text_fields
bookmark_border
p2 lead... * ഇന്ന്​ മുതൽ സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്​ തൊടുപുഴ: എല്ലാ ക്ലാസുകളിലെയും മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സ്കൂളുകൾ ഇന്ന്​ മുതൽ സാധാരണ നിലയിലേക്ക്​. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഒന്ന്​ മുതൽ ഒമ്പത്​ വരെയുള്ള ക്ലാസുകൾ ആരംഭിച്ചിരുന്നെങ്കിലും രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിലായിരുന്നു പ്രവർത്തനം. തിങ്കളാഴ്ച മുതൽ വൈകീട്ട്​ വരെ പൂർണ തോതിലാണ്​ ക്ലാസുകൾ പ്രവർത്തിക്കുക. ജില്ലയിൽ എല്ലാ ഒരുക്കങ്ങളും സജ്ജീകരണങ്ങളും പൂർത്തിയാക്കിയാണ്​ സ്കൂളുകൾ തുറക്കുന്നതെന്ന്​ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്ര വ്യാസ്​ പറഞ്ഞു. വീടുകളും ഓൺലൈൻ ക്ലാസുകളുമായി കഴിഞ്ഞുവന്ന കുട്ടികൾക്ക്​ കോവിഡ്​ സാഹചര്യത്തിന്​ മുമ്പുള്ളതുപോലെ ക്ലാസുകൾ പുനരാരംഭിക്കുന്നതിന്‍റെ സന്തോഷം ചെറുതല്ല​. 23 മാസത്തെ നീണ്ട ഇടവേളക്കുശേഷമാണ്​ സ്കൂളുകൾ തിങ്കളാഴ്ച മുതൽ സാധാരണ നിലയിലേക്ക്​ എത്തുന്നത്​​. കോവിഡ്​ ആശങ്കകൾ പൂർണമായും വിട്ടൊഴിയാത്ത സാഹചര്യത്തിൽ കോവിഡ്​ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകും സ്കൂളുകൾ പ്രവർത്തനമാരംഭിക്കുന്നത്​​. സ്കൂൾ തുറന്നാലും ഹാജറിന്‍റെ കാര്യത്തിലും യൂനിഫോമിന്‍റെ കാര്യത്തിലും നിർബന്ധം പിടിക്കരുതെന്ന്​ വിദ്യാഭ്യാസ വകുപ്പ്​ നിർദേശം നൽകിയിട്ടുണ്ട്​. പൂർണമായും സ്കൂൾ തുറക്കുന്നതിന്​ മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അധ്യാപകരുടെയടക്കം നേതൃത്വത്തിൽ പൂർത്തിയാക്കിയിരുന്നു. ഒന്ന്​ മുതൽ 10 വരെ ക്ലാസുകളിൽ 1,04,428 കുട്ടികൾ ജില്ലയിലെ സർക്കാർ എയ്​ഡഡ്​ അംഗീകൃത അൺ എയ്​ഡഡ്​ സ്​കൂളുകളിലായി ഒന്ന്​ മുതൽ 10 വരെ ക്ലാസുകളിൽ ആകെ 1,04,428 കുട്ടികളാണുള്ളത്​. സ്​കൂൾ തുറക്കുന്നതിന്​ മുന്നോടിയായി ജില്ലയിലെ എല്ലാ സ്കൂൾ കെട്ടിടങ്ങൾക്കും ഇതിനോടകം തന്നെ ഫിറ്റ്​നെസ്​ സർട്ടിഫിക്കറ്റ്​ ലഭ്യമാക്കിയിട്ടുണ്ട്​. പി.ടി.എ യോഗങ്ങൾ ചേർന്ന്​ ആവശ്യമായ ക്രമീകരണങ്ങളും സ്കൂളുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്​. ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.മാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളുകൾ സന്ദർശിച്ച്​ അടിസ്ഥാന സൗകര്യങ്ങളടക്കം പരിശോധിച്ചുവരുകയാണ്​. നവംബറിൽ സ്കൂൾ തുറന്ന്​ പ്രവർത്തനം തുടങ്ങിയതിനാൽ കാര്യമായി ബുദ്ധിമുട്ടുകളില്ലാതെ ക്രമീകരണങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ടെന്ന്​ അധ്യാപകർ പറഞ്ഞു. പരീക്ഷക്ക്​ തയാറെടുക്കുന്ന കുട്ടികൾക്ക് വേണ്ട പഠനപിന്തുണ പ്രവർത്തനങ്ങൾക്കടക്കമായിരിക്കും വരും ദിവസങ്ങളിൽ മുൻതൂക്കം. കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതും മാനസിക സംഘർഷം ലഘൂകരിക്കാൻ ഉതകുന്നതുമായ പ്രവർത്തനങ്ങൾ സ്‌കൂൾ തലത്തിൽ ആവിഷ്‌കരിച്ച് നടപ്പാക്കാനാണ്​ നിർദേശം. വാക്​സിൻ സ്വീകരിച്ചത്​ 64 ശതമാനം കുട്ടികൾ തൊടുപുഴ: ജില്ലയിൽ 15-17 പ്രായക്കാരായ 33,880 പേരാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. 15,445 പേർ രണ്ടാം ഡോസുമെടുത്തു. ആരോഗ്യവകുപ്പിന്‍റെ കണക്കുപ്രകാരം ജില്ലയിൽ ഈ വിഭാഗത്തിൽ 18,360 പേർക്കാണ് വാക്സിൻ നൽകേണ്ടത്. ഇതുപ്രകാരം ആദ്യ ഡോസ് വാക്സിനേഷൻ 64 ശതമാനം പിന്നിട്ടു. കോവിഡ് രൂക്ഷവ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ചതും കൂടുതൽ പേർ കോവിഡ് പോസിറ്റിവായതും രണ്ടാഴ്ചയോളം കോവാക്സിന്​ ക്ഷാമം നേരിട്ടതുമെല്ലാം വാക്സിനേഷനെ ബാധിച്ചതായാണ്​ അധികൃതർ പറയുന്നത്​. സ്കൂൾ വീണ്ടും തുറന്നതോടെ കൗമാരക്കാരുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം. ഇതിനായി സ്കൂളുകളിൽ എത്തിയും വാക്സിൻ നൽകാനാണു തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story