Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:29 AM IST Updated On
date_range 21 Feb 2022 5:29 AM ISTവട്ടവടയില്‍ ആണ്‍കരുത്തിന്റെ ഹരിത കര്‍മസേന
text_fieldsbookmark_border
ഇടുക്കി: വട്ടവടയില്‍ ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പുരുഷന്മാരുടെ ഹരിതകർമ സേന. വെള്ളമുണ്ടും ഷര്‍ട്ടും പച്ചനിറത്തിലുള്ള ഓവര്‍കോട്ടുമാണ് ഇവരുടെ വേഷം. വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും പ്ലാസ്റ്റിക്കും പാഴ്‌വസ്തുക്കളും ശേഖരിക്കുന്ന ജില്ലയിലെ ഏക പുരുഷ സേനയാണ് വട്ടവടയിലേത്. ഹരിതകേരളത്തിന്റെ സമഗ്രമാലിന്യ നിർമാര്‍ജന പരിപാടികള്‍ വിശദീകരിക്കുന്ന ഗ്രീന്‍ കാര്‍ഡുകള്‍ വീടുകളിലെത്തിച്ച സേനാംഗങ്ങള്‍ പാഴ്‌വസ്തുക്കളും ശേഖരിച്ചു തുടങ്ങി. വീടുകളില്‍നിന്നും യൂസര്‍ഫീയായി 50 രൂപയാണ് വാങ്ങുന്നത്. പാഴ് വസ്തുക്കളെടുക്കുന്നതിനായി 18 പേരെ ഉള്‍പ്പെടുത്തിയാണ് സേന രൂപവത്കരിച്ചത്. പുരുഷ സ്വയം സഹായ സംഘമായി രജിസ്റ്റര്‍ ചെയ്താണ് സേന പ്രവര്‍ത്തിക്കുന്നത്. വീടുകളില്‍നിന്നും യൂസര്‍ഫീയായി ശേഖരിക്കുന്ന പണം കൂട്ടായി അക്കൗണ്ടില്‍ നിക്ഷേപിച്ച് വീതിച്ചെടുക്കും. പതിമൂന്ന് വാര്‍ഡുകളുള്ള പഞ്ചായത്തിലാകെ 2658 വീടുകളാണുള്ളത്. വട്ടവടയിലെ പ്രത്യേക സാഹചര്യത്തിലാണ് പുരുഷന്മാരുടെ ഹരിതകർമസേന രൂപവത്കരിച്ചതെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജബരാജ് പറഞ്ഞു. ഇവിടത്തെ ഭൂപ്രദേശവും ജീവിത ചുറ്റുപാടുകളും മൂലം സ്ത്രീകളെ ഈ ജോലക്ക് ലഭിക്കാത്ത സ്ഥിതിയായിരുന്നു. അതിനാല്‍ പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികളായ പുരുഷന്മാരെ ഈ ജോലിയേല്‍പ്പിക്കുകയായിരുന്നു. പുരുഷസേനാംഗങ്ങള്‍ ഇടയ്ക്കിടെ മുങ്ങി തടിപ്പണിക്കും മറ്റും പോകുന്നതു മൂലം സേനയുടെ ജോലി മുടങ്ങുന്നത് കണക്കിലെടുത്ത് സേനയിലേയ്ക്ക് അഞ്ച് സ്ത്രീകളെ കൂടി നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അസിസ്റ്റന്‍റ് സെക്രട്ടറി പറഞ്ഞു. tdl haritha karma sena വട്ടവടയിലെ പുരുഷ ഹരിതകര്‍മ സേനാംഗങ്ങള്‍ യൂനിഫോമില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story