Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുട്ടിക്കാനത്ത്​...

കുട്ടിക്കാനത്ത്​ കാലികളെ മോഷ്ടിക്കുന്ന സംഘം സജീവം

text_fields
bookmark_border
പീരുമേട്: അഴിച്ചുവിട്ട് മേയ്ക്കുന്ന കന്നുകാലികളെ മോഷ്ടിക്കുന്ന സംഘം കുട്ടിക്കാനം മേഖലയിൽ സജീവം. കുട്ടിക്കാനത്തിന് സമീപം ആഷ്​ലിയിൽനിന്ന്​ വെള്ളിയാഴ്ച്ച രാത്രി രണ്ട് കന്നുകാലികളാണ്​ മോഷണംപോയത്​. പിക്​അപ് വാനിൽ എത്തുന്ന സംഘമാണ്​ മോഷണം നടത്തുന്നതെന്ന്​ കരുതുന്നു. ഏതാനും വർഷം മുമ്പും മേഖലയിൽ കന്നുകാലി മോഷണം സജീവമായിരുന്നു. പ്രദേശവാസികൾ രാത്രിയിൽ കാത്തിരുന്ന് മോഷ്ടാക്കളെ കണ്ടെത്തുകയും പൊലീസിന്​ കൈമാറുകയുമായിരുന്നു. മോഷ്ടിക്കുന്ന കന്നുകാലികളെ അറവ് ശാലകളിലാണ് എത്തിക്കുന്നത്. കന്നുകാലികളുമായി പോകുന്ന വാഹനം കട്ടപ്പന റൂട്ടിൽ മേലമയിൽ എത്തി തേയിലത്തോട്ടം വഴിയാണ്​ കൊണ്ടുപോകുന്നത്​. കുട്ടിക്കാനം -മുണ്ടക്കയം റൂട്ടിൽ ഹൈവേ പൊലീസിന്‍റെ പട്രോളിങ്ങും വ്യാപരസ്ഥാപനങ്ങളിൽ സി.സി ടി.വികളുമുള്ളതിന്നാൽ മോഷ്ടാക്കൾ ഇതുവഴി സഞ്ചരിക്കാറില്ല. കന്നുകാലികൾ മോഷ്ടിക്കപ്പെടുന്നതിനാൽ കർഷകരും കാലി വളർത്തി ഉപജീവനം നടത്തുന്നവരും ആശങ്കയിലാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story