Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:28 AM IST Updated On
date_range 21 Feb 2022 5:28 AM ISTമൂന്നുങ്കവയൽ തൂക്കുപാലം: പുനഃസ്ഥാപിക്കാൻ നടപടിയായില്ല
text_fieldsbookmark_border
മൂലമറ്റം: മൂന്നുങ്കവയൽ തൂക്കുപാലം തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാൻ നീക്കമില്ല. പാലം തകർന്നതോടെ പ്രദേശത്തുള്ളവർ ആറ് കി.മീറ്റർ ചുറ്റിക്കറങ്ങിവേണം പഞ്ചായത്ത് ആസ്ഥാനമായ അറക്കുളത്ത് എത്താൻ. കഴിഞ്ഞ മഴവെള്ളപ്പാച്ചിലിൽ മരക്കുറ്റികളും മാലിന്യവും അടിഞ്ഞ് പാലത്തിനു ചരിവ് സംഭവിക്കുകയായിരുന്നു. ഇതോടെ പാലം അപകടഭീഷണിയിലായി. പാലത്തിലൂടെ മറുകര എത്താൻ കഴിയില്ല. മൂലമറ്റം, അറക്കുളം പ്രദേശങ്ങളിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന മാർഗമാണ് തൂക്കുപാലം. കണ്ണിക്കൽ, പുത്തേട്, കൂവപ്പള്ളി, മൂന്നുങ്കവയൽ, മൈലാടുംപാറ കോളനി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് വരുന്ന ആളുകൾ മറുകര എത്തുന്നത് മൂന്നുങ്കവയൽ തൂക്കുപാലം വഴിയാണ്. ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്ന രീതിയിലാണ് പാലം നിർമിച്ചിരുന്നത്. എന്നാൽ, മൂന്നുങ്കവയലിൽ ബിവറേജ് കോർപറേഷന്‍റെ വിദേശമദ്യവിൽപന ശാല എത്തിയതോടെ തൂക്കുപാലം വഴിയുള്ള ഇരുചക്രവാഹനങ്ങളുടെ സഞ്ചാരം നിരോധിക്കുകയായിരുന്നു. 80 വർഷം മുമ്പ് ഇവിടെ ഇല്ലിപ്പാലം സ്ഥാപിച്ചിരുന്നു. പിന്നീട് കമ്പിപ്പാലമായി. ഇതും തകരാറിലായതോടെയാണ് വർഷങ്ങൾക്ക് മുമ്പ് പുതിയ പാലം നിർമിച്ചത്. കോളജ് വിദ്യാർഥികളടക്കം ഒട്ടേറെ ആളുകളാണു ഇരുചക്രവാഹനത്തിൽ പാലത്തിലൂടെ മറുകരയിലെത്തിയിരുന്നത്. ബസ് റൂട്ടില്ലാത്തതിനാൽ പ്രദേശത്തുള്ളവർ ഏറെയും ആശ്രയിക്കുന്നത് തൂക്കുപാലമാണ്. തൂക്കുപാലം വരെ വാഹനങ്ങൾ കടന്നുപോകുന്ന വഴി നിലവിലുണ്ട്. ഇവിടെ ഒരു കോൺക്രീറ്റ് പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm മൂന്നുങ്കവയൽ പാലം അപകടാവസ്ഥയിലായതോടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
