Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കി മെഡിക്കല്‍...

ഇടുക്കി മെഡിക്കല്‍ കോളജ്: നിര്‍മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന്​​ മന്ത്രി

text_fields
bookmark_border
തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജ് ഒന്നാം ബ്ലോക്കിന്‍റെ തീര്‍ക്കാനുള്ള എല്ലാ നിര്‍മാണ പ്രവൃത്തികളും മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. കലക്ടറേറ്റിൽ മെഡിക്കല്‍ കോളജ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണ ഏജന്‍സിയായ കിറ്റ്‌കോക്ക്​ നിർമാണത്തിനുള്ള ഫണ്ട് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്​. സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തുടര്‍ നടപടി സര്‍ക്കാറുമായി ആലോചിച്ചു കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കണം. ബ്ലോക്ക് ഒന്നിന്‍റെ 95ശതമാനവും ബ്ലോക്ക് രണ്ടിന്‍റെ 65ശതമാനവും നിര്‍മാണ ജോലി പൂര്‍ത്തിയാക്കി. അംഗീകാരം ലഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഡീന്‍ കുര്യക്കോസ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ്, കലക്​ടർ ഷീബ ജോര്‍ജ്, ആരോഗ്യ മന്ത്രിയുടെ പ്രതിനിധി സി.വി. വര്‍ഗീസ്, എ.ഡി.എം ഷൈജു പി.ജേക്കബ്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ്, എച്ച്.എം.സി അംഗം ഷിജോ തടത്തില്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി. ഷീല, കിറ്റ്‌കോ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ​TDL IDUKKI MEDICAL COLLEGE ഇടുക്കി മെഡിക്കല്‍ കോളജിന്‍റെ നിര്‍മാണ പുരോഗതി അവലോകന യോഗം മന്ത്രി റോഷി അഗസ്റ്റിന്‍റെ അധ്യക്ഷതയില്‍ നടന്നപ്പോൾ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നൽകുന്ന സംഭാവന പ്രശംസനീയം ഇടുക്കി: തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നാടിന്‍റെ വികസനത്തിന് നൽകുന്ന സംഭാവന പ്രശംസനീയമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലതല തദ്ദേശ സ്വയംഭരണ ദിനാഘോഷം പരിപാടികള്‍ ജില്ല പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ പൊതുസര്‍വിസ് ജോയന്‍റ്​ ഡയറക്ടര്‍ ഓഫിസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ്, വൈസ് പ്രസിഡ്വന്‍റ്​ ഉഷാകുമാരി മോഹന്‍കുമാര്‍, ജില്ല പഞ്ചായത്ത്​ അംഗം കെ.ജി. സത്യന്‍, തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അസോ. പ്രസിഡന്‍റ്​ എം. ലതീഷ്, തേക്കടി ടൂറിസം ഡവലപ്‌മെന്‍റ്​ സൊസൈറ്റി പ്രസിഡന്‍റ്​ ജോസഫ് കരൂര്‍, കില ഫാക്കല്‍റ്റി എം.എം. ഷാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. TDL ROSHY തദ്ദേശ സ്വയംഭരണ ദിനാഘോഷം ജില്ലതല പരിപാടി മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story