Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുട്ടം എൻജിനീയറിങ്​...

മുട്ടം എൻജിനീയറിങ്​ കോളജിൽ സമാധാനയോഗം

text_fields
bookmark_border
മുട്ടം: സംഘർഷസാധ്യത കണക്കിലെടുത്ത് മുട്ടം എൻജിനീയറിങ് കോളജിൽ പൊലീസ്​ നേതൃത്വത്തിൽ സമാധാന യോഗം ചേരുന്നു. തിങ്കളാഴ്ച വൈകീട്ട്​ നാലിന്​ കെ.എസ്.യു, എസ്.എഫ്.ഐ പ്രതിനിധികളുടെ യോഗമാണ് മുട്ടം പൊലീസ് വിളിച്ചത്. കോളജിൽ ഇരു വിദ്യാർഥിസംഘടനകളും സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കെ.എസ്.യു സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ എസ്.എഫ്.ഐ നശിപ്പിച്ചെന്ന് കാട്ടി കെ.എസ്.യു നേതൃത്വം കോളജിലും മുട്ടം പൊലീസിലും പരാതി നൽകിയിരുന്നു. പിറ്റേ ദിവസം എസ്.എഫ്.ഐയുടെ ബാനറുകളും നശിപ്പിക്കപ്പെട്ടു. ഇതിനെതിരെ എസ്.എഫ്.ഐയും പരാതി നൽകി. ഇതേതുടർന്ന്​ കോളജിൽ നേരിയ സംഘർഷാവസ്ഥ ഉണ്ടാവുകയും പൊലീസ് എത്തി ശാന്തമാക്കുകയും ചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story