Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:30 AM IST Updated On
date_range 20 Feb 2022 5:30 AM ISTഗതാഗത നിയമലംഘകരെ പിടികൂടാൻ ഇൻഫോർമർ
text_fieldsbookmark_border
തൊടുപുഴ: ഗതാഗത നിയമലംഘനങ്ങളും വാഹനാപകടങ്ങളും വർധിച്ച സാഹചര്യത്തിൽ ഗതാഗത നിയമലംഘനം തടയാൻ പദ്ധതികളുമായി എൻഫോഴ്സ്മെന്‍റ് വിഭാഗം. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തിലൂടെ നിയമലംഘനങ്ങൾ തടയിടാനാണ് പദ്ധതി. വിവിധ സ്ഥങ്ങളിൽ സന്നദ്ധ സംഘടനകളെയും തദ്ദേശസ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് എൻഫോഴ്സ്മെന്‍റ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനാണ് തീരുമാനം. ഇതിന് മുന്നോടിയായി പ്രധാനപ്പെട്ട സ്ഥലങ്ങളിലും ടൗണുകളിലും നാട്ടുകാരായ ഇൻഫോർമർമാരുടെ സഹായം ഉറപ്പുവരുത്തും. ഇവർ ചിത്രങ്ങളോ വിഡിയോകളോ എടുത്ത് കൈമാറിയാൽ ഉദ്യോഗസ്ഥർ നിജസ്ഥിതി പരിശോധിച്ച് നടപടി സ്വീകരിക്കും. വിവരങ്ങൾ നൽകുന്നവരുടെ പേരും വിവരങ്ങളും രഹസ്യമായിരിക്കും. തൊടുപുഴ, മങ്ങാട്ടുകവല, വെങ്ങല്ലൂർ, കോലാനി ബൈപാസുകളിൽ നടക്കുന്ന റേസിങ്ങുകളും അഭ്യാസപ്രകടനങ്ങളും വകുപ്പിന്‍റെ നിരീക്ഷണത്തിലാണെന്ന് അധികൃതർ പറഞ്ഞു. നിയമലംഘനങ്ങൾ പിടികൂടാൻ മഫ്തിയിലുള്ള ഓപറേഷനുകൾ തുടരുമെന്നും ആർ.ടി.ഒ പി.എ. നസീർ അറിയിച്ചു. മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റം: കൃഷി അസിസ്റ്റൻറുമാർ സമരത്തിന് തൊടുപുഴ: സ്ഥലംമാറ്റം ഓൺലൈനായി നടത്തണമെന്ന സർക്കാർ ഉത്തരവ് കാറ്റിൽപറത്തി കൃഷിവകുപ്പിൽ കൃഷി അസിസ്റ്റന്‍റുമാരെ രാഷ്ട്രീയ താൽപര്യപ്രകാരം മാറ്റിയതായി ആരോപണം. ഇതിനെതിരെ അസോ. തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ജില്ല പ്രസിഡന്‍റ് ഇ.ജി. ജിജീഷ് കുമാർ, സെക്രട്ടറി കെ.ബി. പ്രസാദ് എന്നിവർ അറിയിച്ചു. ജൂണിന് മുമ്പ് സ്ഥലംമാറ്റം നടത്താൻ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ അപ്ലോഡ് ചെയ്യണം. ഈമാസം 10നാണ് സ്പാർക്ക് ലോക്ക് ചെയ്തത്. ഇതിനിടെയാണ് ജില്ലക്കകത്ത് ജോലിക്കുള്ള സൗകര്യാർഥം ജീവനക്കാരെ പുനർവിന്യസിക്കാം എന്ന താൽക്കാലിക ഉത്തരവ് മറയാക്കി ക്രമവിരുദ്ധ സ്ഥലംമാറ്റം നടപ്പാക്കിയത്. നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് സ്ഥലംമാറ്റമെന്നും അസോ. കുറ്റപ്പെടുത്തി. മാലിന്യം കത്തിക്കുന്നവർക്കെതിരെ നടപടി തൊടുപുഴ: നഗരസഭ കാഞ്ഞിരമറ്റം ബൈപാസിൽ കെ.ആർ. ബേക്കറിയോടുചേർന്ന് കഴിഞ്ഞദിവസം രാത്രി മാലിന്യക്കൂമ്പാരം കൂട്ടിയിട്ട് കത്തിച്ചത് നഗരസഭ ഹെൽത്ത് സ്ക്വാഡ് പിടികൂടി. ഹെൽത്ത് സൂപ്പർവൈസർ എസ്. ശ്രീകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ജിൻസ് സിറിയക്, വി.പി. സതീശൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ഹെൽത്ത് സ്ക്വാഡ് വരുംദിവസങ്ങളിൽ രാത്രി പരിശോധന ശക്തമാക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story