Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎയര്‍ ഗണ്‍ കൊണ്ട്...

എയര്‍ ഗണ്‍ കൊണ്ട് വെടിവെച്ച സംഭവത്തില്‍ യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
എയര്‍ ഗണ്‍ കൊണ്ട് വെടിവെച്ച സംഭവത്തില്‍  യുവാവ് അറസ്​റ്റിൽ
cancel
അടിമാലി/ നെടുങ്കണ്ടം: ചിന്നക്കനാല്‍ ബി.എല്‍. റാമില്‍ യുവാവിനെ എയര്‍ ഗണ്‍ കൊണ്ട് വെടി​വെച്ച സംഭവത്തില്‍ പ്രതിയായ കരുപ്പക്കാട്ട് ബിജു വര്‍ഗീസിനെ (38) ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നെടുങ്കണ്ടം കോടതി റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തത്. എയര്‍ ഗണ്‍ പെല്ലറ്റ് വയറില്‍ തറച്ചുകയറിയ ബി.എല്‍ റാം സ്വദേശി മൈക്കിള്‍രാജ് (29) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ ശസ്ത്രക്രിയയിലൂടെ‍ ഇയാളുടെ വയറില്‍ തറച്ച പെല്ലറ്റ് നീക്കി. മൈക്കിള്‍രാജ് അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ബിജു വര്‍ഗീസ് മൈക്കിള്‍രാജിനെ എയര്‍ ഗണ്‍ ഉപയോഗിച്ച്​ വെടി​വെച്ചത്. ബിജു വര്‍ഗീസ് ബി.എല്‍ റാമിനു സമീപത്തെ തോട്ടത്തിലേക്ക് വാഹനത്തില്‍ പോകുമ്പോള്‍ എതിരെവന്ന മൈക്കിള്‍രാജിന്‍റെ വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. പെട്ടെന്നുള്ള പ്രകോപനമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story