Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:28 AM IST Updated On
date_range 20 Feb 2022 5:28 AM ISTതോട്ടിൽ മാലിന്യം തള്ളി; പിഴയടപ്പിച്ച് നീക്കംചെയ്യിച്ചു
text_fieldsbookmark_border
മറയൂർ: മറയൂർ ടൗണിലെ കുമ്മിട്ടാംകുഴി തോട്ടിൽ മാലിന്യം നിക്ഷേപിച്ച ആളുകളെ കൊണ്ടുതന്നെ നീക്കംചെയ്യിപ്പിച്ച് പിഴ ഈടാക്കി. തോടിന് സമീപത്ത് കുമ്മിട്ടാംകുഴി ആദിവാസി കുടിയും ടൗണിലെ കടകളുമുണ്ട്. ഇവരിൽ ചിലർ തോട്ടിലെ മാലിന്യം വലിച്ചെറിഞ്ഞ് കുന്നുകൂടി കിടന്നത് പഞ്ചായത്ത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അധികൃതരെത്തി മാലിന്യം നിക്ഷേപിച്ചവരുടെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. തുടർന്ന് അവരുടെ പേരിൽ നിയമനടപടി ആരംഭിച്ച് നിക്ഷേപിച്ചവരെക്കൊണ്ട് തന്നെ നീക്കം ചെയ്യിപ്പിച്ച് പിഴയും ഈടാക്കി. തോട്ടിലെ വെള്ളം ശേഖരിച്ച് പരിശോധനക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും തോട്ടിലും മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിച്ചുവരുന്നതായി പ്രസിഡൻറ് ഉഷ ഹെൻട്രി ജോസഫ് പറഞ്ഞു TDL THOTTIL MALINYAM മറയൂർ കുമ്മിട്ടാംകുഴി തോട്ടിൽ നിക്ഷേപിച്ച മാലിന്യം സ്പെഷൽ റിക്രൂട്ട്മെന്‍റ് നിർത്താനുള്ള നടപടി പ്രതിഷേധാർഹം -കെ.പി.എം.എസ് തൊടുപുഴ: പട്ടികജാതി-വർഗ ഉദ്യോഗാർഥികളുടെ ഭാവിതന്നെ ഇല്ലാതാക്കുന്ന സ്പെഷൽ റിക്രൂട്ട്മൻെറ് നിർത്തലാക്കുന്നതിനുള്ള സംസ്ഥാന സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന അസി. സെക്രട്ടറി സാബു കരിശ്ശേരി ആവശ്യപ്പെട്ടു. ജില്ല കോർകമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജ്മൻെറ് കോളജുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് ഇ-ഗ്രാൻഡ് ലഭ്യമായിട്ട് വർഷം രണ്ടായി. ഗ്രാൻഡ് ലഭിക്കാത്തതിനാൽ പല കുട്ടികളുടെയും വിദ്യാഭ്യാസം തന്നെ നിലച്ചുപോകുന്ന അവസ്ഥയാണ്. ഇക്കാര്യത്തിൽ സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഗൗരവകരമായ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് അംഗം ഓമന വിജയകുമാർ , സാബു കൃഷ്ണൻ , ശിവൻ കോഴിക്കാമാലി, ശിവദാസൻ, പി.കെ ഉണ്ണി, പ്രകാശ് തങ്കപ്പൻ, സുനീഷ് ഉടുമ്പൻചോല എന്നിവർ സംസാരിച്ചു. ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് 27ന് തൊടുപുഴ: ജില്ല സീനിയർ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് ഫെബ്രുവരി 27ന് കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ 8943145334 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story