Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:34 AM IST Updated On
date_range 19 Feb 2022 5:34 AM ISTവാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തർക്കം; യുവാവിന് വെടിയേറ്റു
text_fieldsbookmark_border
നെടുങ്കണ്ടം: വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ചിന്നക്കനാല്‍ ബിയെൽറാമില്‍ യുവാവിന് വെടിയേറ്റു. ഏലത്തോട്ടം ഉടമ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. സൂര്യനെല്ലി സ്വദേശി മൈക്കിള്‍ രാജിനാണ് (28) വയറ്റിൽ വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അറിയിച്ചതിനെത്തുടര്‍ന്ന് ആളുകള്‍ എത്തി പരിക്കുകളോടെ മൈക്കിള്‍ രാജിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെടിയുതിര്‍ത്ത ബിയെൽറാം സ്വദേശി കരിപ്പക്കാട്ട് ബിജു വർഗീസിനെ (38) ശാന്തന്‍പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. പൊലീസ് പറയുന്നത്: പരിക്കേറ്റ മൈക്കിള്‍ രാജിനും വെടിയുതിര്‍ത്ത ബിജുവിനും ബിയെല്‍റാമില്‍ ഏലത്തോട്ടമുണ്ട്. ഇരുവരുടെയും തോട്ടത്തിലേക്ക് ഒരു വഴിയിലൂടെയാണ് യാത്ര ചെയ്യുന്നത്. വൈകീട്ട് തോട്ടങ്ങളില്‍നിന്ന് ഇരുവരും റോഡിലൂടെ കടന്നുപോയപ്പോള്‍ വാഹനം സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും ബിജു വാഹനത്തിൽ സൂക്ഷിച്ചിരുന്ന എയര്‍ഗണ്‍ എടുത്ത് വെടിവെക്കുകയുമായിരുന്നു. കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ ബിജുവിനെ ശാന്തന്‍പാറ പൊലീസ് പിടികൂടുകയായിരുന്നു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story