Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആനത്തേറ്റയും മ്ലാവിന്‍...

ആനത്തേറ്റയും മ്ലാവിന്‍ കൊമ്പുമായി മൂന്നുപേര്‍ വനപാലകരുടെ പിടിയില്‍

text_fields
bookmark_border
മൂന്നാര്‍: ആനത്തേറ്റയും മ്ലാവിന്‍റെ കൊമ്പുമായി മൂന്നുപേരെ വനം വകുപ്പിന്‍റെ ഫ്ലയിങ്​ സ്‌ക്വാഡ് പിടികൂടി. കെ.ഡി.എച്ച്.പി ചൊക്കനാട് എസ്റ്റേറ്റ് കൊളമാങ്ക ഡിവിഷന്‍ സ്വദേശികളായ നവരാജ് (41), പ്രേംകുമാര്‍ (43), ദേവികുളം കോളനി സ്വദേശിയായ പാണ്ടിത്തുരൈ (36) എന്നിവരാണ് പിടിയിലായത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാര്‍ -ദേവികുളം റോഡില്‍ മൂന്നാര്‍ ഗവ. കോളജിന്​ സമീപത്തുവെച്ചാണ് പ്രതികളെ പിടികൂടിയത്. ഓട്ടോയില്‍ വിൽപനക്കാർക്ക് എത്തിക്കാനായിരുന്നു ശ്രമം. നാല്​ ആനത്തേറ്റക്ക്​ ആറുകിലോയോളം ഭാരം വരും. ദേവികുളം ​റേഞ്ച് ഓഫിസര്‍ അരുണ്‍ മഹാരാജിന്‍റെ നേതൃത്വത്തിലായിരുന്നു നടപടികള്‍. കഴിഞ്ഞയാഴ്ച പള്ളിവാസലില്‍വെച്ച് മാന്‍കൊമ്പുമായി ഒരാള്‍ പിടിയിലായിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ മൂന്ന്​ കേസിലായി 10 പേരാണ് ഇതുവരെ വനം വകുപ്പിന്‍റെ പിടിയിലായത്. ജൂലൈയില്‍ കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രിസ് കൈമാറ്റം ചെയ്യുന്നതിനിടെ ആറുപേര്‍ പിടിയിലായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story