Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമറയൂരില്‍...

മറയൂരില്‍ കാട്ടുപടവലത്തി​ന്‍റെ വിളവെടുപ്പ് ആരംഭിച്ചു; വില്‍പന ആശങ്കയില്‍

text_fields
bookmark_border
മറയൂര്‍: മറയൂര്‍, കാന്തല്ലൂര്‍, വട്ടവട മേഖലയിലെ ആദിവാസി കോളനികളില്‍ കാട്ടുപടവലത്തിന്‍റെ വിളവെടുപ്പ് ആരംഭിച്ചു. എന്നാൽ, ഇവിടത്തെ ഏറ്റവും ലാഭകരമായ കൃഷികളില്‍ ഒന്നായിരുന്ന കാട്ടുപടവലത്തിന്‍റെ ഇത്തവണത്തെ വില്‍പന കടുത്ത ആശങ്കയിലാണ്. മറയൂര്‍ ഡിവിഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന വനസംരക്ഷണ സമിതിയിൽ ഇത്തവണ ആവശ്യക്കാരായി എത്തിയിട്ടുള്ളത് കോട്ടക്കല്‍ ആര്യവൈദ്യശാല മാത്രമാണ്. കാട്ടുപടവലത്തിന്‍റെ വില്‍പന വനംവകുപ്പിന്‍റെ നിയന്ത്രണത്തില്‍ വനസംരക്ഷണ സമിതി ഏറ്റെടുത്തശേഷം മികച്ചവിലയാണ്​ കര്‍ഷകര്‍ക്ക് ലഭിച്ചുവരുന്നത്. സ്വകാര്യ കച്ചവടക്കാരിൽ 50-60 രൂപ വില ഉണ്ടായിരുന്ന കാട്ടുപടവലത്തിന് 120 രൂപ മുതല്‍ 227 രൂപ വരെ ലഭിക്കുന്നുണ്ട്​. എന്നാൽ, വാങ്ങാൻ ആളുകളെത്താത്തതാണ്​​ ആശങ്ക സൃഷ്ടിക്കുന്നത്​​. മറ്റ് വിളകള്‍ ഏതുതന്നെ കൃഷിചെയ്താലും വന്യമൃഗ ശല്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാട്ടുപടവലത്തിന് കീടബാധയും വന്യമൃഗ ശല്യവും നേരിടേണ്ടിവരാത്തതിനാലാണ് മറ്റ് കൃഷിയിലേക്ക് തിരിയാത്തതെന്ന് കര്‍ഷകര്‍ പറയുന്നു. വനംവകുപ്പ് അടുത്തയാഴ്ച മുതൽ സംഭരിച്ചുതുടങ്ങുമെന്നാണ്​ അറിയുന്നത്​. കിലോഗ്രാമിന് 175 രൂപയാണ് ആരംഭവില. ആയുര്‍വേദ മരുന്ന് നിര്‍മാണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഔഷധസസ്യമാണ് കയ്പന്‍ പടവലം അഥവ കാട്ടുപടവലം. പച്ചക്കറിയായി ഉപയോഗിക്കുന്ന പടവലത്തിന്‍റെ വിദൂര സാദൃശ്യം പോലും കയ്പന്‍ പടവലത്തിന് ഇല്ല. വേരുള്‍പ്പെടെ ഇലക്കും തണ്ടിനും എല്ലാത്തിനും വിലലഭികുമെന്നതാണ് പ്രത്യേകത. TDLKATTUPALAVALAM ആയുര്‍വേദ മരുന്ന് നിര്‍മാണത്തിനായി സംഭരിക്കുന്ന കാട്ടുപടവലം ഉണക്കാൻ കൊണ്ടുപോകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story