Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൊലപാതക ശ്രമം; ...

കൊലപാതക ശ്രമം; പ്രതിക്ക് ഏഴുവർഷം കഠിനതടവ്

text_fields
bookmark_border
കൊലപാതക ശ്രമം;  പ്രതിക്ക് ഏഴുവർഷം കഠിനതടവ്
cancel
മുട്ടം: കൊലപാതകശ്രമ കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവവും എട്ടുലക്ഷം രൂപ പിഴയും ശിക്ഷ. തോപ്രാംകുടി വാലുമ്മേൽ ഷാജി തോമസിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ തങ്കമണി പാടിയിൽ വീട്ടിൽ കൊച്ചുമേസ്തി എന്നുവിളിക്കുന്ന ചാക്കോയെയാണ് ശിക്ഷിച്ചത്​. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിനതടവ്​ അനുഭവിക്കണം. തൊടുപുഴ രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി ജി. അനിലാണ് ശിക്ഷ വിധിച്ചത്. 2016 ഏപ്രിൽ ഏഴാം തീയതിയാണ്​ കേസിനാസ്പദമായ സംഭവം. രാത്രി 9.30 കടത്തിണ്ണയിൽ ഫോൺ ചെയ്തുകൊണ്ടുനിന്ന ഷാജിയെ പ്രതി കത്തികൊണ്ട് വയറിനും ഇടതും വലതും കക്ഷത്തിനും താഴെയായും മൂന്നുപ്രാവശ്യം കുത്തിപ്പരിക്കേൽപിച്ചു എന്നതാണ് കേസ്. കുടലിനും കരളിനും സാരമായ മുറിവും വാരിയെല്ലുകൾക്ക് ഒടിവും സംഭവിച്ച ഷാജിയെ കോലഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുരിക്കാശ്ശേരി എസ്.ഐ എസ്. ശിവലാൽ പ്രാഥമികാന്വേഷണം നടത്തിയ കേസിൽ ഇടുക്കി പൊലീസ് ഇൻസ്​പെക്ടർമാരായ ഇ.പി. റെജിയും സിബിച്ചൻ ജോസഫും അന്വേഷണം പൂർത്തിയാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഏബിൾ സി. കുര്യൻ ഹാജരായി. tdl mltm5 ചാക്കോ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story