Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബസ്​ സ്റ്റോപ്പിലെ...

ബസ്​ സ്റ്റോപ്പിലെ പാർക്കിങ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു

text_fields
bookmark_border
ബസ്​ സ്റ്റോപ്പിലെ പാർക്കിങ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു
cancel
പീരുമേട്: ബസ്​ സ്റ്റോപ്പിലെ വാഹനങ്ങളുടെ പാർക്കിങ്​ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പീരുമേട് ജങ്​ഷനിൽ കുട്ടിക്കാനം ഭാഗത്തേക്കുള്ള ബസ്​ സ്റ്റോപ്പിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതോടൊപ്പം ഏലപ്പാറക്ക് സമാന്തര സർവിസ് നടത്തുന്ന ജീപ്പുകൾ അധിക സമയം പാർക്ക് ചെയ്യുന്നതും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. ബസുകൾ സ്റ്റോപ്പിൽ നിർത്തുമ്പോൾ ഇവിടെ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ കടന്നാണ് യാത്രക്കാർ ബസിൽ കയറുന്നത്. കൊച്ചു കുട്ടികളുമായി ബസ് കാത്ത് നിൽക്കുന്ന സ്ത്രീകളാണ് ഏറെ ക്ലേശിക്കുന്നത്. വാഹനങ്ങൾ നിരയായി പാർക്ക് ചെയ്യുന്നതിനാൽ ബസുകളും റോഡിന്‍റെ മധ്യഭാഗത്ത് നിർത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. ബസുകൾ റോഡിന്‍റെ മധ്യഭാഗത്ത് നിർത്തുന്നതിനാൽ ഇരുവശങ്ങളിൽനിന്ന്​ വരുന്ന വാഹനങ്ങളും ഗതാഗതക്കുരുക്കിൽപ്പെടുന്നു. ബസ്​ സ്റ്റോപ്പിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ idl_ pmd - 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story