Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:32 AM IST Updated On
date_range 19 Feb 2022 5:32 AM ISTമരിയാപുരം പഞ്ചായത്തിന് പുരസ്കാരം
text_fieldsbookmark_border
ചെറുതോണി: ഭരണപക്ഷത്ത് വനിതകൾ മാത്രമായ മരിയാപുരം പഞ്ചായത്തിന് പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങൾക്കുള്ള സ്വരാജ് പുരസ്ക്കാരത്തിൽ രണ്ടാംസ്ഥാനം. ജില്ലയിലെ 52 പഞ്ചായത്തുകളിൽ പദ്ധതി ആസൂത്രണം, നിർവഹണം, ഭരണ നിർവഹണം എന്നിവ പരിശോധിച്ച ശേഷമാണ് മരിയാപുരത്തിന് രണ്ടാംസ്ഥാനം പ്രഖ്യപിച്ചത്. കുമളി പഞ്ചായത്തിനാണ് ഒന്നാംസ്ഥാനം. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി മറികടന്ന് എല്ല അംഗങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് നേട്ടം കൊയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജിൻസി ജോയി പറഞ്ഞു. കുടിവെള്ളത്തിന് തുടക്കംമുതൽ മുൻഗണന നൽകി 33 കുഴൽക്കിണറുകൾ നിർമിച്ചു. വീടുകളിൽ 189 മഴവെള്ള സംഭരണികൾ വിതരണം ചെയ്തു. സോളാർ വഴിവിളക്കുകൾ സ്ഥാപിച്ചു. മാലിന്യ സംസ്ക്കരണത്തിന് ഹരിതസേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നു. സ്വതന്ത്രയായി ജയിച്ച ജിൻസി ജോയിയാണ് പ്രസിഡന്‍റ്. ഇരുമുന്നണികൾക്കും തുല്യസീറ്റുകൾ ലഭിച്ചതോടെ ജിൻസി യു.ഡി.എഫ് പിന്തുണയോടെ പ്രസിഡന്‍റായി. 13 അംഗ പഞ്ചായത്തിൽ എട്ടും വനിതകൾ. ഇതിൽ ഏഴ് വനിതകളും ഭരണപക്ഷത്താണ്. അഞ്ചുലക്ഷം രൂപയും ട്രോഫിയുമാണ് അംഗീകാരം. ഫോട്ടോ - TDL MARIYAPURAM മരിയാപുരം പഞ്ചായത്ത് പ്രസിഡൻറ് ജിൻസി ജോയി ദേശീയ ബാല ചിത്രരചന ജില്ലതല മത്സരം ഇടുക്കി: ദേശീയ ബാല ചിത്രരചന ജില്ലതല മത്സരം ഞായറാഴ്ച രാവിലെ 10ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രന്‍ ചെറുതോണി പൊലീസ് സൊസൈറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യും. ജില്ല ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മത്സരപരിപാടിയില്‍ അഞ്ച് വയസ്സുമുതല്‍ 16 വരെയുള്ളവരെയും ഭിന്നശേഷി വിഭാഗത്തില്‍ അഞ്ച് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളെയാണ് പങ്കെടുപ്പിക്കുന്നത്. ഫോണ്‍: 9447963226.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story