Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:29 AM IST Updated On
date_range 19 Feb 2022 5:29 AM ISTവശങ്ങളില്‍ കാടുവളര്‍ന്ന് ആനച്ചാൽ റോഡ്
text_fieldsbookmark_border
അടിമാലി: വെള്ളത്തൂവല്‍ മുതുവാന്‍കുടി-ആനച്ചാല്‍ റോഡിന്‍റെ വശങ്ങളില്‍ പൊന്തക്കാടുകൾ വളര്‍ന്നുനില്‍ക്കുന്നു. മൂന്നാറിലേക്കുള്ള വിനോദസഞ്ചാര വാഹനങ്ങള്‍ അടക്കം ഇതുവഴി കടന്നുപോകുന്നുണ്ട്. ചെങ്കുളം ബോട്ടിങ് സെന്‍ററിലേക്കും ഇതുവഴി യാത്രചെയ്യാം. വിനോദസഞ്ചാരമേഖല സജീവമായാല്‍ കൂടുതല്‍ വാഹനങ്ങള്‍ ഇതുവഴിയെത്തും. സ്വകാര്യ ബസുകളും ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നു. പലയിടങ്ങളിലും വളര്‍ന്നുനില്‍ക്കുന്ന പൊന്തക്കാട് വാഹനമോടിക്കുന്നവരുടെ കാഴ്ച് മറയ്ക്കുന്ന സാഹചര്യമാണ്. അപകടങ്ങൾ ഒഴിവാക്കാന്‍ പൊന്തക്കാടുകള്‍ വെട്ടി നീക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story