Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുരുമുളക്​ കൃഷിക്ക്...

കുരുമുളക്​ കൃഷിക്ക് കഷ്ടകാലം

text_fields
bookmark_border
അടിമാലി: കുരുമുളകിന് വില മെച്ചപ്പെട്ടെങ്കിലും ഉൽപാദനത്തിലെ കുറവ് കർഷകർക്ക്​ തിരിച്ചടിയാകുന്നു. കുരുമുളക് കൊടികൾക്ക് വ്യാപകമായുണ്ടായ ദ്രുതവാട്ടവും മഞ്ഞളിപ്പുമാണ് ഉൽപാദനം കുറയാൻ കാരണം. കഴിഞ്ഞമാസം വില വളരെ കുറവായിരുന്നെങ്കിലും ഇപ്പോൾ വില മെച്ചപ്പെട്ടുവരുന്നുണ്ട്​​. പക്ഷേ, കൊടികൾക്ക് ബാധിച്ച കേട് കാരണം ഫലമില്ലാതായി. കാലാവസ്ഥയിൽ വന്ന മാറ്റമാണ് കുരുമുളക്​​ ചെടിക്ക്​ കേട്​ ബാധിക്കാൻ കാരണമെന്ന്​ കർഷകർ പറയുന്നു. കുരുമുളക് പകുതി മൂപ്പാകുന്നതിന് മുമ്പേ ഇലകളും തണ്ടുകളും ഉണങ്ങി വള്ളികൾ അടർന്ന് താഴേക്ക്​ പതിക്കുകയാണ്. മുൻ വർഷങ്ങളിൽ രണ്ടര ടൺ വരെ കുരുമുളക് കിട്ടിയ സ്ഥാനത്ത് ഈവർഷം 500 കിലോ പോലും കിട്ടുന്ന ലക്ഷണമില്ല. കാട്ടുമൃഗങ്ങളുടെ ശല്യം, ഉരുൾപൊട്ടൽ ഭീഷണി തുടങ്ങി എല്ലാ പ്രതികൂല സാഹചര്യങ്ങളും അതിജീവിച്ചാണ്​ മലയോരത്തെ കൃഷി. കുരുമുളകിൽനിന്നുള്ള ആദായം പ്രതീക്ഷിച്ചുകഴിയുന്ന ഒട്ടേറെ കർഷകരുണ്ട്. സീസൺ സമയത്ത് വിലയിടിയുന്നതാണ്​ കർഷകരുടെ മറ്റൊരു പ്രതിസന്ധി. ഗുണമേന്മ കുറഞ്ഞ കുരുമുളക് ഇറക്കുമതി ചെയ്ത് ഇവിടത്തെ മുളകിന്‍റെ കൂടെ കലർത്തി വിപണനം നടത്തുന്നതും വില ഇടിവിന്​ കാരണമാകുന്നുണ്ടെന്നാണു പരാതി. കൂലിച്ചെലവും കൂടുകയാണ്. മെച്ചപ്പെട്ട വില കിട്ടിയാൽ മാത്രമേ മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂവെന്ന് കർഷകർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story