Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവള്ളക്കടവിൽ ബി.ജെ.പി -...

വള്ളക്കടവിൽ ബി.ജെ.പി - സി.പി.എം സംഘർഷം; അഞ്ചുപേർക്ക് പരുക്ക്​

text_fields
bookmark_border
കട്ടപ്പന: വള്ളക്കടവിൽ ബി.ജെ.പി - സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. അഞ്ചുപേർക്ക് പരിക്ക്​. മൂന്ന് ബി.ജെ.പി പ്രവർത്തകർക്കും രണ്ട് സി.പി.എം പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. വള്ളക്കടവ് 194 നമ്പർ ബൂത്ത് ബി.ജെ.പി പ്രസിഡന്‍റ്​ ബിനു ശിവൻ (35), ഭാര്യ അമ്പിളി ബിനു (26) ബുധനാഴ്ച നടന്ന ബൂത്ത് സമ്മേളനത്തിൽ ബി.ജെ.പി അംഗത്വം എടുത്ത തൂങ്കുഴി കോളനിയിലെ കെ.കെ. മണി (51), സി.പി.എം ബ്രാഞ്ച് അംഗം തൂങ്കുഴി കോളനി തെക്കേടത്ത്​ വിനോദ് (48), മകൻ വിഷ്ണു വിനോദ്​ (25) എന്നിവർക്കാണ് പരിക്കേറ്റത്. ബി.ജെ.പി പ്രവർത്തകരെ കട്ടപ്പന സെന്‍റ്​ ജോൺസ് ആശുപത്രിയിലും സി.പി.എം പ്രവർത്തകരെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കട്ടപ്പന വള്ളക്കടവ് തൂങ്കുഴി കോളനിയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. 17ന് കുമ്മനം രാജശേഖരൻ പങ്കെടുത്ത പൊതുസമ്മേളനത്തിൽ തൂങ്കുഴി കോളനിയിലെ കെ.കെ. മണി ബി.ജെ.പിയിൽ അംഗത്വം എടുത്തു. വൈകീട്ട്​ തൂങ്കുഴി കോളനിയിൽവെച്ച്​ മണിയും വിനോദും തമ്മിൽ ഇക്കാര്യം സംബന്ധിച്ച് വാക്​തർക്കവും സംഘർഷവും ഉണ്ടായി. ഇതറിഞ്ഞ്​ സമീപത്തുണ്ടായിരുന്ന ബി.ജെ.പി ബൂത്ത്‌ പ്രസിഡന്‍റ്​ ബിനു ശിവൻ സ്ഥലത്തെത്തി. തുടർന്ന് ഇവർ തമ്മിൽ വാക്​തർക്കം ഉണ്ടാകുകയും ഇത് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story