Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right...

ആദിവാസിക്കുടിയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കി വനം വകുപ്പ്

text_fields
bookmark_border
ആദിവാസിക്കുടിയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കി വനം വകുപ്പ്
cancel
അടിമാലി: അവികസിത ആദിവാസി കോളനിയായ കുറത്തിക്കുടിയിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ്​ ചെയ്ത് വനം വകുപ്പ്. ആവറുകുട്ടിയില്‍നിന്ന്​ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗങ്ങളാണ്​ കോൺക്രീറ്റ് ചെയ്യുന്നത്. ഒന്നാംറീച്ചായ 160 മീറ്ററാണ് കോണ്‍ക്രീറ്റ്​ ചെയ്തത്. രണ്ടാം റീച്ച് കോണ്‍ക്രീറ്റ്​ നടത്തുന്നതിന് അനുമതി ലഭിച്ചതായി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ്‌കുമാര്‍ പറഞ്ഞു. ഇളംബ്ലാശ്ശേരിയില്‍നിന്ന്​ ആറു കിലോമീറ്റര്‍ ദൂരമാണ് കുറത്തിക്കുടിയിലേക്കുള്ളത്. റോഡിന്‍റെ പലഭാഗത്തും ഗതാഗതം ദുസ്സഹമാണ്. റോഡ് പൂര്‍ണമായി നിര്‍മാണം പൂര്‍ത്തിയാക്കുകയെന്നതാണ് വനം വകുപ്പിന്റെ ലക്ഷ്യം. അടിമാലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ടതാണ് കുറത്തിക്കുടി ആദിവാസി കോളനി. idl adi 2 road ചിത്രം - കുറത്തിക്കുടിയിലേക്ക് റോഡ് കോണ്‍​ക്രീറ്റ്​ ചെയ്ത ഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story