Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:30 AM IST Updated On
date_range 18 Feb 2022 5:30 AM ISTഹൈകോടതി ഉത്തരവ്; കൊടിമരങ്ങൾ നീക്കിത്തുടങ്ങി
text_fieldsbookmark_border
സ്തൂപങ്ങൾ നീക്കം ചെയ്തില്ല മുട്ടം: ഹൈകോടതി ഉത്തരവിനെത്തുടർന്ന് മുട്ടം പഞ്ചായത്ത് പരിധിയിലെ കൊടിമരങ്ങൾ നീക്കം ചെയ്ത് തുടങ്ങി. മുട്ടം ടൗൺ, ശങ്കരപ്പള്ളി, തുടങ്ങനാട്, പെരുമറ്റം മേഖലകളിലെ കൊടിമരങ്ങളാണ് നീക്കം ചെയ്യാൻ ആരംഭിച്ചത്. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ വാഹനവുമായി എത്തി കൊടിമരങ്ങൾ മുറിച്ചുമാറ്റി. എന്നാൽ, പൊതുസ്ഥലത്തെ സ്തൂപങ്ങൾ പൊളിച്ചുമാറ്റിയില്ല. മാസങ്ങൾക്കുമുമ്പ് പൊതുസ്ഥലത്തെ കൊടിമരങ്ങൾ മുഴുവൻ പിഴുതുമാറ്റണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. പാതയോരങ്ങളിൽനിന്നും 10 ദിവസത്തിനകം നീക്കം ചെയ്യണമെന്നാണ് കോടതി അന്ന് ഉത്തരവിട്ടിരുന്നത്. എന്നാൽ, ആഴ്ചകൾ കഴിഞ്ഞിട്ടും കൊടിമരങ്ങൾ പിഴുതുമാറ്റിയിരുന്നില്ല. തുടർന്ന്, കോടതി സ്വരം കടുപ്പിക്കുകയും കൊടിമരങ്ങളും ഫ്ലക്സ്, തോരണങ്ങളും ഉടൻ നീക്കം ചെയ്ത് റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. റോഡുവക്കിൽ നിൽക്കുന്ന കൊടിമരങ്ങൾ മൂലവും ഫ്ലക്സ് ബോർഡുകൾ മൂലവും പലവിധ അപകടങ്ങളും ഉണ്ടാകുന്നതായി കോടതി വിലയിരുത്തുകയും അവ നീക്കണമെന്ന് നിർദേശിക്കുകയുമായിരുന്നു. എന്നാൽ, പല പഞ്ചായത്തുകളും ഇപ്പോഴും കൊടിമരങ്ങൾ നീക്കം ചെയ്തിട്ടില്ല. tdl mltm3 മുട്ടം ടൗണിലെ കൊടിമരങ്ങൾ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
