Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിളകളുടെ വിലയിടിവ്​;...

വിളകളുടെ വിലയിടിവ്​; കർഷകധർണ നടത്തി

text_fields
bookmark_border
വിളകളുടെ വിലയിടിവ്​; കർഷകധർണ നടത്തി
cancel
കട്ടപ്പന: നാണ്യവിളകളുടെ വിലയിടിവിൽ പ്രതിഷേധിച്ച്​ പുറ്റടി സ്‌പൈസസ്​ പാർക്കിന് മുന്നിൽ കോൺഗ്രസ്‌ കർഷക ധർണ നടത്തി. ഏലം, കുരുമുളക്, കാപ്പി, തേയില കർഷകർ നേരിടുന്ന വിലയിടിവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടാണ്​ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ പുറ്റടി സ്‌പൈസസ് പാർക്കിലേക്ക്​ മാർച്ചും ധർണയും നടത്തിയത്​. ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു, ഡീൻ കുര്യാക്കോസ്​ എം.പി എന്നിവരുടെ നേതൃത്വത്തിൽ ഏലച്ചെടികളും ഏലക്കായും തലയിൽ ചുമന്നാണ്​ പ്രവർത്തകർ സ്‌പൈസസ് പാർക്കിന്‌ മുന്നിൽ എത്തിയത്. ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാർ, സേനാപതി വേണു, എം.എൻ. ഗോപി, ആന്‍റണി കുഴിക്കാട്ട്, സി.എസ്. യശോധരൻ, രാജാ മാട്ടുക്കാരൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ. നാണ്യ വിലയിടിവിൽ പ്രതിഷേധിച്ച്​ പുറ്റടി സ്‌പൈസസ് പാർക്കിന്‌ മുന്നിൽ കോൺഗ്രസ്‌ സംഘടിപ്പിച്ച കർഷക ധർണ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്​ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story