Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:28 AM IST Updated On
date_range 18 Feb 2022 5:28 AM ISTവിലയിടിവ്; മലഞ്ചരക്ക് വിപണിയും പ്രതിസന്ധിയിൽ
text_fieldsbookmark_border
add to p2 lead package കട്ടപ്പന: മലഞ്ചരക്ക് വിപണിയിലെ പ്രതിസന്ധിയും കർഷകരുടെ ദുരിതത്തിന്‍റെ വ്യാപ്തി വർധിപ്പിക്കുകയാണ്. ജില്ലയിലെ കർഷകരുടെ പ്രധാന വരുമാന മാർഗമായിരുന്ന ഏലം, കുരുമുളക്, കാപ്പി, ജാതിക്ക, ജാതിപ്പത്രി, ഗ്രാമ്പു, ചുക്ക്, മഞ്ഞൾ തുടങ്ങിയ ഉൽപന്നങ്ങളുടെ വിലയിടിവ് മൂലം കർഷകർ കടക്കെണിയിലാണ്. കർഷകരും ചെറുകിട വ്യാപാരികളുമാണ് ഇതിന്റെ ദുരിതമനുഭവിക്കുന്നവരിൽ ഏറെയും. ആറു മാസത്തിനിടെ ഏലം വിലയിൽ കിലോഗ്രാമിന് 350 രൂപ വരെ കുറഞ്ഞു. ഗോട്ടിമാല ഏലത്തിന്റെ ഇറക്കുമതിയും ജി.എസ്.ടിയുമാണ് ഏല വില കുത്തനെ താഴ്ത്തിയത്. ഈ വില ഇടിവ് മൂലം കിലോഗ്രാമിന് 200 മുതൽ 400 രൂപയുടെ വരെ നഷ്ടം കർഷകർക്കുണ്ടായി. ഇതെ സ്ഥിതിയാണ് കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിനും ജാതിക്കായ്ക്കും ഗ്രാമ്പുവിനുമെല്ലാം ഉണ്ടായത്. കുരുമുളക് വില 480 രൂപയിൽനിന്ന് 510 രൂപയിലേക്ക് ഉയർന്നെങ്കിലും നാലു വർഷം മുമ്പത്തെ വിലയിലേക്ക് എത്തിയില്ല. അന്ന് കിലോഗ്രാമിന് 700 രൂപ വരെ വില ഉണ്ടായിരുന്നു. ജാതി പത്രി വില 1450 രൂപയിലേക്ക് ഉയർന്നെങ്കിലും ഗ്രാമ്പുവില 750 രൂപയിൽനിന്ന് 675 രൂപയിലേക്ക് ഇടിഞ്ഞു. കാപ്പിക്കുരു വില കിലോഗ്രാമിന് 82 രൂപയും പരിപ്പ് വില 145 ലേക്കും ഇടിഞ്ഞു. പച്ച കൊക്കോ വില 45 രൂപയാണ്. ഉണക്ക കൊക്കോ കായിക്ക് കിലോഗ്രാമിന് 175 രൂപയാണ് വില. കൊട്ടയടക്ക വില കിലോഗ്രാമിന് 270 രൂപയിലും താഴെയാണ്. ചുക്കിന്റെ വില കിലോഗ്രാമിന് 135 രൂപയിലേക്ക് ഇടിഞ്ഞപ്പോൾ പച്ച ഇഞ്ചി കിലോഗ്രാമിന് 35 രൂപയിൽ താഴെയാണ്. മഞ്ഞൾ വില കിലോ ഗ്രാമിന് 100 രൂപയിലേക്ക് താഴ്ന്നു. ചുരുക്കത്തിൽ മലഞ്ചരക്ക് വിപണിയാകെ തകർന്ന കാഴ്ചയാണ് ഹൈറേഞ്ചിൽ. പ്രതീക്ഷകൾ അസ്തമിക്കുന്നു പ്രളയവും കോവിഡും മൂലം തകർന്ന കർഷകർ കരകയറാൻ കഴിയാതെ വിഷമിക്കുന്നതിനിടയിലാണ് ബാങ്കുകളുടെയടക്കം ഭീഷണി. കർഷകർക്ക് പലർക്കും നോട്ടീസുകൾ വന്നു തുടങ്ങിയിട്ടുണ്ട്. കോടികൾ വായ്പയെടുത്ത് കോടീശ്വരൻമാർ മുങ്ങുമ്പോൾ മൗനം പാലിക്കുന്ന ബാങ്കുകൾ പാവപ്പെട്ട കർഷകരെ ദ്രോഹിക്കുന്നതിന് തിടുക്കം കാട്ടുകയാണ്. വരൾച്ച കൂടി എത്തിയാൽ എന്താകും സ്ഥിതിയെന്നറിയില്ല. എല്ലാ പ്രതീക്ഷകളും അസ്തമിച്ച സാഹചര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പനം കുട്ടി നെയ്ക്കുഴിയിൽ ബേബി TDL KARSHAKAN BABY ബേബി നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളി വിലത്തകര്‍ച്ചയും ഉൽപാദനക്കുറവും മൂലം ഹൈറേഞ്ചിലെ കര്‍ഷകര്‍ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളിയാണ്. കോവിഡും പ്രതികൂല കാലാവസ്ഥയും മൂലം നട്ടം തിരിയുന്ന കര്‍ഷകര്‍ ഉൽപന്നങ്ങളുടെ വില തകര്‍ച്ചയെ തുടര്‍ന്ന് വളരെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഏലകൃഷി സമാനതകളില്ലാത്ത വിലത്തകര്‍ച്ചയാണ് നേരിടുന്നത്. സീസണില്‍ കുരുമുളകിനും വിലയിടിയുന്നു. കാപ്പി,കിഴങ്ങ്,പച്ചക്കറി കൃഷികളും പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഇഞ്ചി കൃഷിയും തകര്‍ച്ചയിലാണ്. കൊക്കോ വില്‍പനപോലും നടത്താന്‍ പറ്റാത്ത സാഹചര്യമാണ്. കൃഷിപ്പണി ചെയ്യാന്‍ കര്‍ഷകരെ കിട്ടുന്നില്ല. ഇതുമൂലം കുരുമുളക്,കാപ്പി വിളവെടുപ്പ് പോലും നടക്കുന്നില്ല. കര്‍ഷകര്‍ എടുത്ത ബാങ്ക് ലോണുകള്‍ പോലും തിരിച്ചടക്കാന്‍ പറ്റുന്നില്ല. ഈ സാഹചര്യത്തില്‍ 2018 മുതലുള്ള പലിശയും പിഴപ്പലിശയും ഒഴിവാക്കണം. ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണം. അടിമാലി ഇരുനൂറേക്കർ തടത്തിൽ വർഗീസ് പൈലി TDL KARSHAKAN VARGEES PAILY വര്‍ഗീസ് പൈലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story