Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:34 AM IST Updated On
date_range 17 Feb 2022 5:34 AM ISTമണ്ണിനും മനസ്സിനും കുളിരായി പുതുമഴ
text_fieldsbookmark_border
തൊടുപുഴ: കുംഭത്തിലെ കൊടുംചൂടിന് ശമനമേകി ജില്ലയുടെ പല ഭാഗത്തും കനത്ത മഴ. ബുധനാഴ്ച വൈകീട്ടാണ് തൊടുപുഴയിലും പരിസരങ്ങളിലും മണ്ണിനും മനസ്സിനും കുളിരേകി വേനൽ മഴയെത്തിയത്. ഇടവെട്ടി, കരിമണ്ണൂർ, ഉടുമ്പന്നൂർ, മുട്ടം എന്നിവിടങ്ങളിലും നല്ല മഴ ലഭിച്ചു. എന്നാൽ, ഹൈറേഞ്ച് മേഖലയിൽ ചിലയിടങ്ങളിൽ മാത്രം നേരിയ മഴയേ ഉണ്ടായുള്ളൂ. പുതുമഴ ലഭിച്ചത് കാർഷിക മേഖലക്കും ഉണർവായി. കർഷകർ തന്നാണ്ട് കൃഷികൾക്ക് മണ്ണൊരുക്കുന്നത് കുംഭത്തിലെ പുതുമഴയെത്തുടർന്നാണ്. കപ്പ, ചേന, വാഴ തുടങ്ങിയ കൃഷികളാണ് ആരംഭിക്കുന്നത്. നേരത്തേ ചെയ്ത കൃഷികൾക്കും മഴ ഗുണകരമായി. ചിത്രം: TDL mazha ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിൽ തൊടുപുഴയിൽനിന്നുള്ള ദൃശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story