Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകക്കാട്ടുകടയിൽ...

കക്കാട്ടുകടയിൽ വിദ്യാർഥിയെ നായ്​ കടിച്ചു

text_fields
bookmark_border
കട്ടപ്പന: കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കക്കാട്ടുകടയിൽ വിദ്യാർഥിക്ക് തെരുവുനായുടെ കടിയേറ്റു. കക്കാട്ടുകട കൊച്ചുകളീക്കൽ ആദിത്യൻ ഓമനക്കുട്ടനെയാണ് (18) നായ്​ ആക്രമിച്ചത്. സ്കൂളിൽ പോയി വീട്ടിലേക്ക്​ മടങ്ങും വഴി വൈകീട്ട്‌ 6.30 ഓടെയാണ് സംഭവം. പരിക്കേറ്റ വിദ്യാർഥിയെ ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. മറ്റ്​ രണ്ടുപേരെയും ഇതേ നായ്​ ആക്രമിച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് ഭീതി വിതച്ച് പേവിഷബാധയുടെ ലക്ഷണങ്ങൾ ഉള്ള നായ്​ കക്കാട്ടുകടയിലെത്തിയത്. നായെ പിടികൂടാൻ നാട്ടുകാർ പല പ്രാവശ്യം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കക്കാട്ടുകട മേഖലയിൽ തെരുവുനായ്​ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. തെരുവുനായ്​ ആക്രമണം ഭയന്ന് വിദ്യാർഥികൾ സ്കൂളിൽ പോകാൻപോലും ഭയക്കുന്നതായും രക്ഷിതാക്കൾ പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഇടപെട്ട് മേഖലയിലെ തെരുവുനായ്​ ശല്യം നിയന്ത്രിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story