Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:31 AM IST Updated On
date_range 17 Feb 2022 5:31 AM ISTകാഞ്ഞാർ ടൗണിൽ വേഗ നിയന്ത്രണം ഏർപ്പെടുത്തണം
text_fieldsbookmark_border
കാഞ്ഞാർ: തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിലെ പ്രധാന ടൗണായ കാഞ്ഞാറിൽ വേഗ നിയന്ത്രണത്തിന് സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനപാതയിൽ കാര്യമായി വളവുകളില്ലാത്ത പ്രദേശമാണിവിടം. കൂരവളവ് മുതൽ അറക്കുളം സെന്റ് ജോസഫ്‌സ് കോളജുവരെ രണ്ടരകിലോമീറ്റർ നേർരേഖയിലുള്ള റോഡാണ്. ഇതുമൂലം വാഹനങ്ങൾ അമിതവേഗത്തിലാണ് കടന്നുപോകുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകും. കൂരവളവ്, കൂവപ്പള്ളിക്കവല, ശിവക്ഷേത്രം കവല, ഷാപ്പുംപടി, കാഞ്ഞാർ കവല, മാവിൻചുവട്, അക്കരെകവല എന്നിവിടങ്ങളിൽ സീബ്രലൈനുകളും സൂചന ബോർഡുകളും സ്ഥാപിക്കുക, കാഞ്ഞാർ ടൗണിലെ ബസ് സ്റ്റോപ്പിന്‍റെ അശാസ്ത്രീയത പരിഹരിക്കുക, ഇരുഭാഗത്തുനിന്നുവരുന്ന ബസുകൾ പൊലീസ് ക്വാർട്ടേഴ്‌സിന് സമീപമാണ് നിർത്തുന്നത് ഒഴിവാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ഇതോടൊപ്പം വീതികുറവായ കാഞ്ഞാർ പാലത്തിനു സമാന്തരമായി നടപ്പാലവും നിർമിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story