Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുട്ടി ഡ്രൈവർമാർ...

കുട്ടി ഡ്രൈവർമാർ കുടുങ്ങി തുടങ്ങി

text_fields
bookmark_border
അടിമാലി: ഇരുചക്ര വാഹനാപകടങ്ങള്‍ പെരുകിയ ഹൈറേഞ്ചില്‍ ഫ്രീക്കന്‍മാര്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. അടിമാലി കല്ലാര്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ രണ്ട് കുട്ടി ഡ്രൈവർമാര്‍ ഉൾപ്പെടെ അഞ്ചുപേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. 12, 17 വയസ്സുകാർ ഓടിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 25,000 രൂപ വീതം പിഴ യീടാക്കുകയും ചെയ്തു. രൂപഘടനയില്‍ മാറ്റം വരുത്തുകയും കാതടപ്പിക്കുന്ന ശബ്ദത്തിലും അമിത വേഗത്തിലും ഓടിച്ചുവരുകയും ചെയ്ത രണ്ട് ബൈക്കും പിടിച്ചെടുത്തു. ചൊവ്വാഴ്ച രാജകുമാരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചിരുന്നു. തുടര്‍ന്ന് ഗ്രാമപ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്തരക്കാരെ പിടികൂടിയത്. അടിമാലി ജോ. ആര്‍.ടി.ഒ സജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിൽ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എല്‍ദോ വര്‍ഗീസ്, എം.കെ. രാജന്‍, പ്രവീണ്‍കുമാര്‍ എന്നിവരും പ​ങ്കെടുത്തു. ചിത്രം: TDL news cutting
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story