Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാഹന​മോടിച്ചോളൂ,...

വാഹന​മോടിച്ചോളൂ, നിയമലംഘനം വേണ്ട

text_fields
bookmark_border
തൊടുപുഴ: വാഹനാപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും തടയാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പ്​ നടപടി തുടരുന്നു. വർധിച്ചുവരുന്ന ഇരുചക്രവാഹന അപകടം കുറക്കുന്നതിന്‍റെയും നിയമലംഘകർക്കെതിരെ നടപടി കർശനമാക്കുന്നതിന്‍റെയും ഭാഗമായി തൊടുപുഴ താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽ അധികൃതർ ബുധനാഴ്ച പരിശോധന നടത്തി. നമ്പർപ്ലേറ്റുകളിൽ വ്യാപകമായി കൃത്രിമം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്​. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിയമപരമല്ലാതെയും വലിപ്പം തീരെ കുറച്ചും അലങ്കാരങ്ങൾ ചെയ്തും മറച്ചുവെച്ചും നമ്പർ പ്ലേറ്റ്​ ഉപയോഗിക്കുക, കാമറയുടേയും ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിക്കാൻ അമിതവേഗത്തിൽ വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ പലയിടത്തുമുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​ തൊടുപുഴ നഗരത്തിലും പരിസരങ്ങളിലും നമ്പർ പ്ലേറ്റ് തയാറാക്കിനൽകുന്ന സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി നോട്ടീസ്​ നൽകുകയും ബോധവത്​കരണം നടത്തുകയും ചെയ്തു. കേന്ദ്ര മോട്ടോർവാഹന ചട്ടത്തിലെ നിർദേശങ്ങൾനുസരിച്ച് നിശ്ചിത മാതൃകയിലും വലുപ്പത്തിലും വ്യക്തമായി കാണത്തക്ക രീതിയിൽ നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കണം. ഇതിന് വിരുദ്ധമായി തയാറാക്കിയ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്ന വാഹന ഉടമകൾക്കെതിരെയും ഇത്തരത്തിൽ നമ്പർ പ്ലേറ്റ്​ തയാറാക്കി നൽകുന്ന സ്ഥാപനങ്ങൾക്കെതിരെയും വാഹന വ്യാപാരികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്​ ജോയന്‍റ്​ ആർ.ടി.ഒ അറിയിച്ചു. സ്ഥാപനത്തിന്‍റെ ലൈസൻസ്​/ഡീലർഷിപ്പ്​ റദ്ദാക്കുന്നതടക്കം നടപടികളും ശിപാർശ ചെയ്യും. ബുധനാഴ്ച നടത്തിയ പരിശോധനയിൽ വിവിധ ഇനങ്ങളിലായി 40ഓളം നിയമലംഘനങ്ങൾ കണ്ടെത്തുകയും 64,500 രൂപ പിഴചുമത്തുകയും ചെയ്തു. പ്രധാനമായും തൊടുപുഴ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളും വണ്ണപ്പുറം പഞ്ചായത്തും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മോട്ടോർ വെഹിക്കിൾ ഇൻസ്​പെക്ടർമാരായ കെ.കെ. ചന്ദ്രലാൽ, കെ.വി. റെജിമോൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്​പെക്ടർമാരായ പി.കെ. ബാബു, മുരുകേഷ്, അയ്യപ്പ ജ്യോതിസ്​ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ വാഹനപരിശോധന തുടരും. TDL checking നമ്പർ പ്ലേറ്റ്​ തയാറാക്കി നൽകുന്ന സ്ഥാപനത്തിൽ മോട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു TDL news cutting
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story