Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹൈഡൽ ടൂറിസം അഴിമതിയിൽ...

ഹൈഡൽ ടൂറിസം അഴിമതിയിൽ എം.എം. മണിയുടെ പങ്ക്​ അന്വേഷിക്കണം -കോൺഗ്രസ്​

text_fields
bookmark_border
തൊടുപുഴ: ഹൈഡൽ ടൂറിസം സെന്‍റർ മുഖേന കെ.എസ്.ഇ.ബി നടപ്പാക്കിയ പദ്ധതികളിൽ അഴിമതി നടന്നെന്ന വൈദ്യുതി ബോർഡ് ചെയർമാന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ മുൻ മന്ത്രി എം.എം. മണിയുടെ പങ്ക്​ അന്വേഷിക്കണമെന്ന്​ ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു. ടെൻഡർ നടപടിക്ക്​ 16 ദിവസം മുമ്പ്​ മാത്രം രൂപവത്​കരിച്ച 'സ്പർശം' സൊസൈറ്റിക്ക്​ കരാർ ലഭിച്ചതിനെക്കുറിച്ചും ആനയിറങ്കലിൽ സൊസൈറ്റി നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് പണം വരുന്നത് എവിടെനിന്നാണെന്നും മണിയുടെ അടുപ്പക്കാർക്ക്‌ സൊസൈറ്റിയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൂന്നാർ സർവിസ്​ സഹകരണ ബാങ്കിന്​ ഹൈഡൽ പാർക്ക്​ സ്ഥാപിക്കാൻ നൽകിയ കരാർ നഷ്ടമാണെന്ന്​ വിലയിരുത്തി ഹൈഡൽ ടൂറിസം ഡയറക്ടർ റദ്ദാക്കിയിരുന്നു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശിയാണ് ബാങ്ക്​ പ്രസിഡന്‍റ്​. ഇദ്ദേഹത്തിന്‍റെ മകനാണ് ഹൈഡൽ പാർക്കിന്‍റെ അസി. മാനേജർ. ഇവിടെനിന്ന്​ 10 ടിക്കറ്റ് മെഷീനുകൾ കാണാതായതിനെക്കുറിച്ച്​ നാളിതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ല. ഈ സംഭവത്തെക്കുറിച്ചും അന്വേഷണം വേണമെന്ന്​ മാത്യു ആവശ്യപ്പെട്ടു. കെ.പി.സി.സി എക്സിക്യൂട്ടിവ്​ അംഗം എ.പി. ഉസ്മാൻ, ബിജോ മാണി, മുകേഷ്​ മോഹൻ എന്നിവരും പ​​ങ്കെടുത്തു. കേന്ദ്രബജറ്റിനെതിരെ അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു തൊടുപുഴ: ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ മേഖല കേന്ദ്രങ്ങളിൽ സായാഹ്നധർണ നടത്തി. തൊടുപുഴയിൽ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്ര​ട്ടേറിയറ്റ് അംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്തു. എഫ്. എസ്.ഇ.ടി.ഒ ജില്ല പ്രസിഡന്‍റ്​ ഷാമോൻ ലൂക്ക് അധ്യക്ഷതവഹിച്ചു. ചെറുതോണിയിൽ എൻ.ജി.ഒ യൂനിയൻ ജില്ല പ്രസിഡന്‍റ്​ കെ.കെ. പ്രസുഭകുമാർ ഉദ്​ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല കമ്മിറ്റി അംഗം ഡി. അജിമോൻ അധ്യക്ഷതവഹിച്ചു. നെടുംകണ്ടത്ത് എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ മേഖല പ്രസിഡന്‍റ്​ കെ.ആർ. ഷാജിമോൻ അധ്യക്ഷതവഹിച്ചു. അടിമാലിയിൽ കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം ജയൻ പി.വിജയൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല വൈസ് പ്രസിഡന്‍റ്​ ഡി. പ്രിൻസ്​മോൻ അധ്യക്ഷതവഹിച്ചു. പീരുമേട്ടിൽ കെ.എസ്.ടി.എ ജില്ല സെക്രട്ടറി എം. രമേശ് ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ഏരിയ പ്രസിഡന്‍റ്​ പി.എൻ. ബിജു അധ്യക്ഷതവഹിച്ചു . ചിത്രം TDL NGO union: കേന്ദ്ര ബജറ്റിനെതിരെ എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച സായാഹ്​ന ധർണ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story