Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദേശീയപാതയിലെ...

ദേശീയപാതയിലെ നിയന്ത്രണം: വനംവകുപ്പിന്‍റേത്​ കുപ്രചാരണമെന്ന്​ വിമർശനം

text_fields
bookmark_border
ദേശീയപാതയിലെ നിയന്ത്രണം:  വനംവകുപ്പിന്‍റേത്​ കുപ്രചാരണമെന്ന്​ വിമർശനം
cancel
അടിമാലി: ദേശീയപാതയില്‍ വാഹന നിയന്ത്രണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട്​ വനംവകുപ്പിന്‍റേത്​ കുപ്രചാരണമെന്ന്​ വിമർശനം. ദേശീയപാതയില്‍ വന്യജീവികള്‍ കൂടുതൽ എത്തുന്ന ഭാഗമായതിനാലാണ്​ യാത്രാനിയന്ത്രണം എന്ന വിധത്തിലാണ് വനംവകുപ്പിന്‍റെ പ്രചാരണം. എന്നാൽ, വല്ലപ്പോഴുമെത്തുന്ന കാട്ടാനകള്‍ ഈ ഭാഗങ്ങളില്‍ മനുഷ്യനോ വാഹനങ്ങള്‍ക്കോ ഇതുവരെ ശല്യം ഉണ്ടാക്കിയിട്ടില്ലെന്നതാണ്​ യാഥാർഥ്യം. തിരിച്ചും ഇത് തന്നെയാണ് സ്ഥിതി. എന്നാല്‍, ഇവിടമാകെ വന്യജീവികളെക്കൊണ്ട് നിറഞ്ഞുവെന്ന തരത്തിലാണ്​ പ്രചാരണം. നിലവിൽ വനംവകുപ്പ്​ ഏർപ്പെടുത്തിയ നിയന്ത്രണം സർക്കാർ നിലപാടിന്​ വിരുദ്ധമാണെന്നും പറയപ്പെടുന്നു. രാജഭരണകാലത്ത് നിലവില്‍ വന്നതാണ് ഇപ്പോഴത്തെ ആലുവ-മൂന്നാര്‍ റോഡ്. 1935ൽ നേര്യമംഗലം പാലം വരുന്നതിന് മുന്നോടിയായി ഈ പാതക്ക് 60 അടിയിലധികം സ്ഥലംവിട്ട് നല്‍കിയിട്ടുമുണ്ട്. 1989ല്‍ ദേശീയപാതയായി ഉയര്‍ത്തിയതോടെ വികസനവും എത്തി. എന്നാല്‍, നേര്യമംഗലം മുതല്‍ വാളറ വരെ വികസനത്തിന് വനംവകുപ്പ്​ പല തടസ്സവാദങ്ങളും ഉന്നയിച്ചു. നിരവധി സമരത്തിനും പ്രക്ഷോഭങ്ങള്‍ക്കും ഇത് കാരണമായിരുന്നു. മന്ത്രിതലത്തില്‍ ഉണ്ടായ ധാരണപ്രകാരം പ്രശ്‌നം പരിഹരിച്ചെങ്കിലും വീണ്ടും കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നതിന്‍റെ ഭാഗമാണ് വനംവകുപ്പിന്‍റെ ഇപ്പോഴത്തെ നടപടി. ടാറിങ്​ റോഡിന് മാത്രമാണ് ദേശീയപാതക്ക് അനുമതിയുള്ളൂവെന്നും ബാക്കി ഭൂമി തങ്ങളുടേത്​ മാത്രമാണെന്നുമാണ്​ വനംവകുപ്പിന്‍റെ പുതിയ വാദം. ആലുവ-മൂന്നാര്‍ റോഡിൽ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെ ഭാവിയിൽ നാലുവരിയായി ഉയര്‍ത്തുന്നത്​ തടയുക എന്ന ലക്ഷ്യവും വനംവകുപ്പിന്‍റെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലുള്ളതായി ആരോപണമുണ്ട്​. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള പ്രധാന പാതയാണിത്. മാമലക്കണ്ടം, പഴംബ്ലിച്ചാല്‍, കമ്പിലൈന്‍ മേഖലയിലുള്ളവര്‍ ആറാം മൈൽ വഴിയാണ്​ പുറം നാടുകളിലെത്തുന്നത്. ഇവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും വനംവകുപ്പിന്‍റെ നിലപാട് തിരിച്ചടിയാകും. idl adi 1 forest issu ചിത്രം. ദേശീയപാതയില്‍ നേര്യമംഗലം റാണിക്കല്ലിനോട് ചേര്‍ന്ന് വനംവകുപ്പ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story