Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമക്കള്‍ കൈവിട്ട...

മക്കള്‍ കൈവിട്ട വയോധികക്ക്​ 'തണലില്‍' അഭയം

text_fields
bookmark_border
മക്കള്‍ കൈവിട്ട വയോധികക്ക്​ തണലില്‍ അഭയം
cancel
നെടുങ്കണ്ടം: മക്കള്‍ കൈവിട്ട കിടപ്പ് രോഗിയായ വയോധികയെ സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റെടുത്ത്​ തങ്കമണി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കുശേഷം സഹകരണ ആശുപത്രിയുടെ തണല്‍ പാലിയേറ്റീവ് കെയര്‍ സെന്‍ററില്‍ അഭയമൊരുക്കും. രാമക്കല്‍മേട് തോവാളപ്പടി കിഴക്കേമുറിയില്‍ ഭാരതിയമ്മയുടെ (68) ദുരവസ്ഥ ബുധനാഴ്ച 'മാധ്യമം' റിപ്പോർട്ട്​ ചെയ്തിരുന്നു. തുടർന്ന്​, സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് ഇടപെട്ടാണ്​ ചികിത്സയും പരിപാലനവും ഒരുക്കിയത്. ശരീരം മുഴുവനും വ്രണമായി അനങ്ങാന്‍പോലും പറ്റാതെ വീട്ടിൽ അവശനിലയിൽ കഴിയുകയായിരുന്നു ഇവർ. പുറ്റടി ആശുപത്രിയില്‍ എത്തിക്കാന്‍ റവന്യൂ അധികൃതരും സാമൂഹികക്ഷേമ വകുപ്പും പഞ്ചായത്ത്​ അംഗവും തയാറായെങ്കിലും കൂട്ടിരിപ്പിനാളില്ലായിരുന്നു. സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ്, ജില്ല കമ്മിറ്റി അംഗം പി.എന്‍. വിജയന്‍, ഏരിയ സെക്രട്ടറി വി.സി. അനില്‍, സി. രാജശേഖരന്‍, കെ.പി. തങ്കപ്പന്‍, വി.എ. ഷാഹുല്‍. പഞ്ചായത്ത്​ അംഗം വിജിമോള്‍ വിജയന്‍, ബ്ലോക്ക്​ അംഗം വിജയകുമാരി എസ്. ബാബു, ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സജി തടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭാരതിയമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. idl ndk ഭാരതിയമ്മയെ വീട്ടില്‍നിന്ന് ആശുപത്രിയിലേക്ക്​ മാറ്റുന്നു ചിത്രം TDL news cutting2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story