Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജലാശയങ്ങളിൽ മാലിന്യം; ...

ജലാശയങ്ങളിൽ മാലിന്യം; നടപടിയുമായി പഞ്ചായത്ത്

text_fields
bookmark_border
അടിമാലി: മാലിന്യം നിക്ഷേപിക്കുന്നതിനും ദേവിയാർ മലിനീകരണത്തിനും എതിരെ കർശന നടപടിയുമായി അടിമാലി ഗ്രാമപഞ്ചായത്ത്. ലൈബ്രറി റോഡിൽ മലിനജലം ഒഴുക്കിയ രണ്ട് കെട്ടിട ഉടമകൾക്ക് 4500 രൂപ പിഴ ചുമത്തി. മലിന ജലം തോട്ടിലേക്ക്​ ഒഴുക്കുന്ന ഹോട്ടലുകൾ ഉൾപ്പെടെ ടൗണിലെ 14 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. ഒരു സ്ഥാപനം 5000 രൂപ പിഴ അടച്ചു. കല്ലാർകുട്ടി റോഡിൽ പ്രവർത്തിക്കുന്ന വർക്​ഷോപ്പിന് പുറകിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കത്തിച്ച സ്ഥാപനത്തിൽനിന്ന്​ 5000 രൂപ പിഴ ഈടാക്കി. തോടുകളിലേക്കും പൊതു സ്ഥലങ്ങളിലേക്കും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്‍റ്​ ഷേർളി മാത്യു, സെക്രട്ടറി സതീഷ് എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story