Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:30 AM IST Updated On
date_range 16 Feb 2022 5:30 AM ISTടൂറിസം പഠനകേന്ദ്രം നിർമാണം പുരോഗമിക്കുന്നു
text_fieldsbookmark_border
മുട്ടം: എം.ജി സർവകലാശാലയുടെ മുട്ടം കാമ്പസിൽ . 10 കോടി ചെലവിൽ രണ്ട് നിലകളിലായി 40,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമിക്കുന്നത്. സർവകലാശാലക്ക് കീഴിൽ പുതുതായി ആരംഭിക്കുന്ന കോഴ്‌സുകൾ എല്ലാം മുട്ടം കാമ്പസിൽ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായാണ് ടൂറിസം പഠനകേന്ദ്രം ആരംഭിക്കുന്നത്. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയോട് ചേർന്ന് മുട്ടം കാമ്പസിൽ 25 ഏക്കർ സ്ഥലം സ്വന്തമായിട്ടുണ്ട്. വിസ്തൃതമായ കാമ്പസിൽ മറ്റ് കോഴ്സുകൾ ആരംഭിക്കാനും സൗകര്യമുണ്ട്. സർവകലാശാലയുടെ കീഴിൽ വിവിധ സ്ഥലങ്ങളിലായി 14 ടീച്ചിങ് കോഴ്‌സുകളാണ് (ഡിഫറന്‍റ് സ്‌കൂൾസ്) നിലവിൽ പ്രവർത്തിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ടീച്ചിങ് കോഴ്‌സുകൾ മിക്കതും സർവകലാശാല ആസ്ഥാനത്ത് തന്നെയാണ്. മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്‍റ്, മാസ്റ്റർ ഓഫ് ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റികസ്, മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് എന്നിങ്ങനെ വിവിധ കോഴ്‌സുകളാണ് സ്‌കൂൾ ഓഫ് ടൂറിസത്തിന്‍റെ പരിധിയിൽ വരുന്നത്. tdl mltm മുട്ടത്തെ എം.ജി സർവകലാശാല കാമ്പസിനോട് ചേർന്ന ടൂറിസം പഠന കേന്ദ്രത്തിന്‍റെ നിർമാണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
