Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅട്ടിക്കൂലി:...

അട്ടിക്കൂലി: അനിശ്ചിതകാല സമരം തുടങ്ങി

text_fields
bookmark_border
അട്ടിക്കൂലി: അനിശ്ചിതകാല സമരം തുടങ്ങി
cancel
മൂലമറ്റം: അറക്കുളം എഫ്‌.സി.ഐ ഗോഡൗണിലെ തൊഴിലാളികളുടെ അട്ടിക്കൂലി ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കയറ്റിറക്ക് തൊഴിലാളികൾ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. 2017ൽ സർക്കാർ അട്ടിക്കൂലി 750 രൂപയായി നിശ്ചയിച്ചിരുന്നു. ഈ തുകയാണ് പിൻവലിച്ചത്. അനുകൂലമായ തീരുമാനമുണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് സംയുക്ത തൊഴിലാളി യൂനിയന്‍റെ തീരുമാനം. എഫ്‌.സി.ഐ ഐ.എൻ.ടി.യു.സി യൂനിയൻ പ്രസിഡന്‍റ്​ ടോമി വാളികുളത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല പ്രസിഡന്‍റ്​ കെ.എൽ. ജോസഫ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് യൂനിറ്റ് പ്രസിഡന്‍റ്​ കെ.സി. ഓമനക്കുട്ടൻ സംസാരിച്ചു. tdl mltm അറക്കുളം എഫ്.സി.ഐ ഗോഡൗണിന്​ മുന്നിൽ തൊഴിലാളികൾ ആരംഭിച്ച സമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story