Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightന്യൂനപക്ഷ അവകാശ...

ന്യൂനപക്ഷ അവകാശ നിഷേധത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കും -പി.എം.എ. സലാം

text_fields
bookmark_border
തൊടുപുഴ: ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുകയാണെന്ന് മുസ്​ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം. മതസ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്രവുമടക്കം മൗലികാവകാശങ്ങള്‍ നിരന്തരം ഹനിക്കപ്പെടുന്നതിനെതിരെ ലീഗ് പ്രക്ഷോഭം വ്യാപിപ്പിക്കും. മുസ്​ലിംലീഗ് ജില്ല സമ്പൂര്‍ണ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചുള്ള ലീഗ് രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തി ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കാനുള്ള സി.പി.എം കുതന്ത്രത്തെ ചെറുത്തുതോൽപിക്കും. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനം പിന്‍വലിക്കാന്‍ ഇനിയും പിണറായി സര്‍ക്കാര്‍ തയാറായിട്ടില്ല. മുസ്​ലിം ലീഗ് തുടങ്ങിവെച്ച സമരം ലക്ഷ്യം കാണുംവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ജില്ല പ്രസിഡന്‍റ്​ എം.എസ്. മുഹമ്മദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം. സലിം, ജില്ല സ്റ്റിയറിങ്​ കമ്മിറ്റി കണ്‍വീനര്‍ കെ.എം.എ ഷുക്കൂര്‍, ജില്ല ജന. സെക്രട്ടറി പി.എം. അബ്ബാസ്, ട്രഷറര്‍ കെ.എസ്. സിയാദ്, ഭാരവാഹികളായ എസ്.എം. ഷരീഫ്, കെ.എം. ഖാദര്‍കുഞ്ഞ്, എ. അബ്​ദുസ്സലാം, പി.എന്‍. അബ്ദുല്‍ അസീസ്, കെ.എം. മുഹമ്മദ് മൗലവി, സലിം കൈപ്പാടം, ടി.എസ്. ഷംസുദീന്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവർ സംസാരിച്ചു. ഫോട്ടോ TDL muslim league മുസ്​ലിം ലീഗ് ജില്ല സമ്പൂർണ കൗണ്‍സില്‍ യോഗം സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story