Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജാതി അധിക്ഷേപം; ഏഴ്...

ജാതി അധിക്ഷേപം; ഏഴ് പേർക്കെതിരെ കേസ്

text_fields
bookmark_border
കട്ടപ്പന: നഗരസഭ കൗൺസിലർ പ്രശാന്ത് രാജുവിനെ ജാതിപ്പേര്​ വിളിച്ച് അധിക്ഷേപിക്കുകയും, കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഏഴ് പേർക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. മുളകരമേട് സ്വദേശികളായ സഹോദരങ്ങൾ അടക്കം ഏഴ് പേർക്കെതിരെയാണ് പട്ടികജാതി സംരക്ഷണ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട്​ മുളകരമേട് ഹിൽടോപ്പിലാണ് സംഭവം. വാർഡിലെ വയോജനങ്ങൾക്കുള്ള കമ്പിളിപുതപ്പ് വിതരണം കഴിഞ്ഞ് തിരികെ മടങ്ങും വഴിയാണ് പ്രശാന്തിന്റെ കാർ നാലംഗ സംഘം തടഞ്ഞത്. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോൾ മദ്യലഹരിയിലായിരുന്ന സംഘം ജാതിപ്പേര്​ വിളിച്ച് അസഭ്യം പറയുകയും മർദിക്കാൻ ശ്രമിച്ചുവെന്നുമാണ്​ പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story