Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:30 AM IST Updated On
date_range 15 Feb 2022 5:30 AM ISTബാങ്കുകളുടെ ജപ്തി ഭീഷണി: മുഖ്യമന്ത്രി ഇടപെടണമെന്ന് എം.പി
text_fieldsbookmark_border
തൊടുപുഴ: ബാങ്കുകളുടെ ജപ്തി ഭീഷണിക്കെതിരെ മുഖ്യമന്ത്രി ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. സർക്കാർ 2022 മാർച്ച് 31വരെ വിവിധ വായ്പാ കുടിശ്ശികയിൽ നിയമനടപടി മരവിപ്പിക്കുകയും തിരിച്ചടവിന് സാവകാശം നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും കേരള ബാങ്ക് ഉൾപ്പെടെ സഹകരണ ബാങ്കുകളും മറ്റ് ഷെഡ്യൂൾഡ്-പൊതുമേഖല ബാങ്കുകളും നിരന്തരം ഇടപാടുകാരെ നേരിട്ടും ഫോൺ മുഖേനയും തിരിച്ചടവിന് നിർബന്ധിക്കുകയും ജപ്തി നടപടികൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തി നോട്ടീസ് അയക്കുകയാണെന്നും എം.പി പറഞ്ഞു. ഇക്കാര്യത്തിൽ എം.പി തിങ്കളാഴ്ച മുഖ്യമന്ത്രിയെ നേരിൽകണ്ട് കത്ത് നൽകി. ജില്ലയിൽ പ്രകൃതിദുരന്തങ്ങളും പ്രളയവും കോവിഡ് പ്രതിസന്ധിയും മൂലം തൊഴിൽ നഷ്ടവും കൃഷിനാശവും നേരിട്ട ജനങ്ങളിൽ കടുത്ത ആശങ്കയും പ്രതിസന്ധിയുമാണ് ബാങ്കുകൾ സൃഷ്ടിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും വായ്പാ തിരിച്ചടവുകൾക്ക് ആറുമാസത്തെയെങ്കിലും സാവകാശം നൽകണമെന്നും അതുവരെ ജപ്തി നടപടികൾ നിർത്തിവെക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. തുല്യത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു അയ്യപ്പൻകോവിൽ: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരതമിഷൻ അതോറിറ്റിയും ചേർന്ന് നടത്തുന്ന ഹയർ സെക്കൻഡറി, പത്താം ക്ലാസ് തുല്യത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒന്നിന് 17 വയസ്സ് പൂർത്തിയായ 10ാം ക്ലാസ് തോറ്റവർക്കും ഏഴാം ക്ലാസ് പാസായവർക്കും ഏഴാംതരം തുല്യത പരീക്ഷ വിജയിച്ചവർക്കും പത്താം ക്ലാസ് തുല്യത കോഴ്സിലേക്ക് അപേക്ഷിക്കാം. 10ാം ക്ലാസോ പത്താംതരം തുല്യതയോ വിജയിച്ചിട്ടുള്ളവർക്ക് ഹയർ സെക്കൻഡറി തുല്യത കോഴ്സിലേക്കും അപേക്ഷിക്കാം. ഫോൺ: 9446746764, 9947728775.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story