Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:29 AM IST Updated On
date_range 15 Feb 2022 5:29 AM ISTകാർ പാഞ്ഞുകയറി; കടയിലിരുന്നവർ രക്ഷപ്പെട്ടു
text_fieldsbookmark_border
മറയൂർ: മറയൂർ-മൂന്നാർ റോഡിൽ ലക്കത്തിൽ നിയന്ത്രണംവിട്ട കാർ ചായക്കടയിൽ പാഞ്ഞ് കയറിയെങ്കിലും കടയ്ക്കുള്ളിലുണ്ടായിരുന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ലക്കം സ്വദേശികളായ കടയുടമ ഡാനിയൽ (30), രാമകൃഷ്ണൻ (50) എന്നിവരാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ചായ അടിച്ചുകൊണ്ടിരുന്ന ഡാനിയൽ കാറിന്‍റെ വേഗം കണ്ട് ചാടി മാറിയതിനാലാണ് രക്ഷപ്പെട്ടത്. തമിഴ്നാട് തിരുവണ്ണാമലയിൽനിന്ന് മറയൂർ വഴി മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ കാറാണ് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. വാഹനത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നു. ചിത്രം TDL marayoor car : മറയൂർ-മൂന്നാർ റോഡിൽ ചായക്കടയിലേക്ക് ഇടിച്ച് കയറിയ കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story