Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസംസ്ഥാനത്തെ ആദ്യ...

സംസ്ഥാനത്തെ ആദ്യ കാരവാൻ പാർക്ക് വാഗമണിൽ

text_fields
bookmark_border
ടൂറിസം മേഖലക്ക്​ കരുത്തേകാൻ കാരവൻ കേരള പദ്ധതി തൊടുപുഴ: ഇടുക്കി ജില്ല ടൂറിസത്തിന് പുത്തൻ ഉണർവ് നൽകി സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ ആരംഭിക്കുന്നു. കുന്നും കാടും കടലും കായലും എല്ലാം ഇനി സഞ്ചരിച്ച്​ കാണാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്‌ക്രീനിൽ മാത്രം കണ്ട് പരിചയമുള്ള കാരവാനുകൾ കേരള ടൂറിസത്തിന്‍റെ ഭാഗമാകുന്നത് ടൂറിസം മേഖലയിൽ കൂടുതൽ സാധ്യതകൾ തുറക്കും. സ്വകാര്യ സംരംഭ സഹകരണത്തോടെയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കാരവാൻ കേരള പദ്ധതി നടപ്പാക്കുന്നത്. 2021 ഒക്ടോബറിൽ ആരംഭിച്ച കാരവാൻ കേരള പദ്ധതിയിൽ സ്വകാര്യ മേഖലയിൽനിന്ന്​ ഇതുവരെ 303 കാരവാനുകൾക്കായി 154 അപേക്ഷ ടൂറിസം വകുപ്പിന് ലഭിച്ചു. ആദ്യ 100 കാരവാൻ പാർക്കുകൾക്കായി 67 സ്ഥാപനങ്ങൾ മുന്നോട്ടുവന്നുകഴിഞ്ഞു. സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വേനലവധിക്ക്​ മുമ്പ്​ വാഗമണിൽ തുറക്കും. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ൻമെന്‍റ്​ സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടിയ അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളുള്ള കാരവനുകളാണ് ഒരുക്കുന്നത്. അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളിലാണ് കാരവൻ പാർക്കുകൾക്ക് അനുമതി നൽകുന്നത്. 50 സെന്‍റാണ് കാരവൻ പാർക്കുകൾക്ക് ആവശ്യമായ കുറഞ്ഞ സ്ഥലം. ആദ്യ 100 കാരവൻ അപേക്ഷകർക്ക് 7.5 ലക്ഷം രൂപ അല്ലെങ്കിൽ നിക്ഷേപതുകയുടെ 15 ശതമാനം, അടുത്ത 100പേർക്ക് യഥാക്രമം 5 ലക്ഷം, അല്ലെങ്കിൽ 10 ശതമാനം, അടുത്ത 100 പേർക്ക് 2.5 ലക്ഷം രൂപ അല്ലെങ്കിൽ അഞ്ച്​ ശതമാനം എന്നിങ്ങനെ സബ്സിഡി വിനോദസഞ്ചാര വകുപ്പ് നൽകുന്നുണ്ട്. നെൽവയൽ, കൃഷി, ജലസംഭരണി, ഉൾനാടൻ മത്സ്യബന്ധനം, പരമ്പരാഗത വ്യവസായം, കരകൗശലമേഖല, ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ, കലാകാരന്മാർ, കുടുംബശ്രീ പോലുള്ള സംരംഭങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി വിപുലമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ദേവികുളത്ത്​ സാക്ഷരത ക്ലാസുകൾക്ക്​ തുടക്കം ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത് 23840 പഠിതാക്കളെ തൊടുപുഴ: ദേവികുളം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സാക്ഷരത ക്ലാസുകൾക്ക്​ തുടക്കം. 350ഓളം പേരാണ് ദേവികുളം പഞ്ചായത്തിലെ പഠിതാക്കൾ. മൂന്നാർ പഞ്ചായത്തിൽ 250ഓളം പേരും മലയാളം പഠിക്കാൻ തയാറായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. തമിഴ് മേഖലയിൽ ഉൾപ്പെട്ട വട്ടവടയിൽ 1526 പേരും മറയൂരിൽ 2036പേരും കാന്തല്ലൂരിൽ 2011പേരുമാണ് സർവേയിൽ ഉൾപ്പെട്ടിട്ടുള്ളത്. ജില്ലയിൽ ആകെ 23,840 പഠിതാക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ 17,267 പേർ സ്ത്രീകളാണ്. പുരുഷന്മാർ 6573 പേരും. എസ്​.സി വിഭാഗത്തിൽനിന്ന് 6694 പേരും എസ്.ടി വിഭാഗത്തിൽനിന്ന് 5872 പേരും പഠിതാക്കളായുണ്ട്. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുന്ന 4759 പേരും പൊതു വിഭാഗത്തിൽനിന്ന് 6515 പേരും പഠിതാക്കളാണ്. ഏറ്റവും കൂടുതൽ പഠിതാക്കൾ മറയൂർ പഞ്ചായത്തിലാണ് 2036 പേർ. കുറവ് ഇരട്ടയാറിലും 45പേർ. ഇവരെ മാർച്ച് 31ഓടെ സാക്ഷരരാക്കും. തദ്ദേശ സ്ഥാപനങ്ങളിൽ പഠിതാക്കൾക്കായി ക്ലാസുകൾ ആരംഭിച്ചുവരുകയാണ്. ജില്ലയിൽ ഇടുക്കി ഡയറ്റ് തയാറാക്കിയ പ്രത്യേക മൊഡ്യുൾ ഉപയോഗിച്ച് പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയിലെ ഇൻസ്ട്രക്ടർമാർക്ക് പരിശീലനം നൽകി. രജിസ്റ്റർ ചെയ്ത പഠിതാക്കൾക്ക് പഠനോപകരണ വിതരണം നടന്നുവരികയാണ്.ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ്​ ചെയർമാനും സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി.എം. അബ്ദുൽ കരീം ജനറൽ കൺവീനറുമായ കമ്മിറ്റിയാണ് പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. TDL SAKSHARADHA ഉപ്പുതറ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ലോൺട്രിയിലെ സാക്ഷരത ക്ലാസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story