Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:28 AM IST Updated On
date_range 15 Feb 2022 5:28 AM ISTറോഡ് കൈയേറ്റം ഒഴിപ്പിക്കൽ വൈകുന്നു
text_fieldsbookmark_border
അടിമാലി: മേജർ ഡിസ്ട്രിക്ട് റോഡായി നിർമാണം പൂർത്തിയാക്കിയ രാജാക്കാട്-എല്ലക്കൽ റോഡിന്‍റെ ഇരുവശങ്ങളിലും കൈയേറിയ സ്ഥലം തിരിച്ചെടുക്കുന്ന നടപടി വൈകുന്നതായി ആക്ഷേപം. പൊതുമരാമത്ത് വകുപ്പ് നിർമിച്ച റോഡിന്‍റെ പല ഭാഗങ്ങളിലും കൈയേറ്റമുണ്ട്. ചിലർ റോഡിന്‍റെ സ്ഥലം കൈയേറി കെട്ടിടത്തിന് ചാർത്തുകൾ നിർമിച്ചിട്ടുണ്ട്. 15 മീറ്ററാണ് ഏറ്റെടുത്ത റോഡിന്‍റെ വീതി. എന്നാൽ, പലഭാഗത്തും 10 മീറ്റർ പോലും ഇല്ല. ഗ്യാപ് ചെമ്മണ്ണാർ റോഡിന്‍റെ ഭാഗമായി രാജാക്കാട് മുതൽ മുല്ലക്കാനം വരെയുള്ള ഭാഗവും ഇതിൽപ്പെടുന്നതാണ്. കെ.എസ്.ടി.പിയുടെ മേൽനോട്ടത്തിൽ റോഡ് നിർമാണം ദ്രുതഗതിയിൽ നടക്കുകയാണ്. കൈയേറിയ സ്ഥലം വിട്ടുകിട്ടാത്തതിനാലാണ് പല ഇടങ്ങളിലും വീതികൂട്ടൽ നടക്കാത്തത്. സർക്കാർ ഹോമിയോ ക്ലിനിക്കിന് എതിർവശത്തുള്ള കുരങ്ങുപാറ റോഡ് തിരിയുന്ന കവലയിലും പഴയ പോസ്റ്റ് ഓഫിസിന് സമീപം മന്നാക്കുടി റോഡിലേക്ക് തിരിയുന്ന ജങ്ഷനിലും മുല്ലക്കാനത്ത് ആനപ്പാറക്ക് തിരിയുന്ന ജങ്ഷനിലും വീതികൂട്ടാൻ കൂടുതൽ സ്ഥലം ആവശ്യമുണ്ട്. ഇത് പഞ്ചായത്ത് ഏറ്റെടുത്ത് നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. പഴയ പോസ്റ്റ് ഓഫിസിന് സമീപം അഞ്ച് പതിറ്റാണ്ടോളം പഴക്കമുള്ളതും വീതികുറഞ്ഞതുമായ കലുങ്ക് നിലനിർത്തിയാണ് റോഡ് നിർമാണം. ഇവിടം വീതികൂട്ടി പുതിയ കലുങ്ക് നിർമിച്ചില്ലെങ്കിൽ വലിയ വെള്ളക്കെട്ടുണ്ടാകും. ബലക്ഷയത്തിനും സാധ്യതയുണ്ട്. പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും ഇടപെട്ട് പ്രശ്നത്തിന് ശ്വാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story