Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദശീയപാതയിൽ...

ദശീയപാതയിൽ യാത്രാനിയന്ത്രണവുമായി വനംവകുപ്പ്; വിവാദം പുകയുന്നു

text_fields
bookmark_border
ദശീയപാതയിൽ യാത്രാനിയന്ത്രണവുമായി വനംവകുപ്പ്;  വിവാദം പുകയുന്നു
cancel
P/4 Lead... വിനോദസഞ്ചാരത്തെ തകർക്കുമെന്ന്​ വിമർശനം അടിമാലി: ദേശീയപാതയില്‍ നിയന്ത്രണം ഏർ​പ്പെടുത്തി വനംവകുപ്പ്. നിയന്ത്രണം നടപ്പാക്കാൻ പത്തംഗ ദ്രുതകര്‍മസേനയെ നിയോഗിച്ചു. വനംവകുപ്പ്​ നടപടിക്കെതിരെ പ്രതിഷേധവുമായി സഞ്ചാരികളും നാട്ടുകാരും രംഗത്തെത്തി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ റാണിക്കല്ല് വളവ് മുതല്‍ ചീയപ്പാറ വെള്ളച്ചാട്ടം വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇനിമുതല്‍ ഈ ഭാഗത്ത് വാഹനങ്ങള്‍ നിര്‍ത്താൻ ആര്‍ക്കും അനുമതിയുണ്ടാകില്ല. ഇവിടെ റിസര്‍വ് വനത്തിന് നടുവിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. കാട്ടാനയും കുരങ്ങും ഉള്‍പ്പെടെ ധാരാളം വന്യമൃഗങ്ങള്‍ ഈ ഭാഗങ്ങളിലുണ്ടെന്നും സഞ്ചാരികളടക്കമുള്ളവര്‍ തീറ്റ ഉള്‍പ്പെടെ നല്‍കുന്നത് ഇവയുടെ ജീവന് ആപത്താണെന്നും വനംവകുപ്പ് പറയുന്നു. വനസൗന്ദര്യം അസ്വദിക്കാനും വന്യജീവികളെ കാണാനും വിനോദസഞ്ചാരികളടക്കം ദേശീയപാതയിൽ വാഹനങ്ങള്‍ നിര്‍ത്തിയിറങ്ങുന്നത് ഇവയുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. എന്നാല്‍, വികസനത്തിന്​ തുരങ്കംവെക്കാനും വിനോദ സഞ്ചാരത്തെ തകർക്കാനുമുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് നടപടിയെന്നാണ് വിമർശനം. നേരത്തേ ദേശീയപാത വികസനം പലതവണ വനംവകുപ്പ് തടഞ്ഞിരുന്നു. ഇത് വൻ വിവാദമായതോടെ പിന്മാറി. ഇതിനുശേഷം അരുവികൾക്കും വെള്ളച്ചാട്ടങ്ങൾക്കും സമീപം വേലികെട്ടി സന്ദര്‍ശകരെ അകറ്റി. ദേശീയപാതയില്‍ വ്യാപാരം നടത്തിയിരുന്നവരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ നിയന്ത്രണം. വിനോദ സഞ്ചാരികള്‍ ധാരാളമെത്തുന്ന ചീയപ്പാറ വെള്ളച്ചാട്ടത്തിൽ ഉൾപ്പെടെ സന്ദര്‍ശനം വിലക്കിയത്​ അടിമാലിയുടെ വിനോദസഞ്ചാര മേഖലയില്‍ വലിയ തിരിച്ചടിയാകും. രാജഭരണകാലത്ത് റോഡിന്​ അനുവദിച്ച ഭൂമിപോലും ഇപ്പോള്‍ വനംവകുപ്പ് വിട്ടുനല്‍കുന്നില്ല. ടാറിങ്​ റോഡ് മാത്രമേ ദേശീയപാതക്ക് അനുവദിച്ചിട്ടുള്ളൂ എന്നാണ്​ വകുപ്പിന്‍റെ ന്യായം. സര്‍വേ പ്രകാരമുള്ള ഭൂമി ദേശീയപാതക്ക് വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ്​ ആവശ്യം. വനംവകുപ്പ് വാളറ വനമേഖലയില്‍ ദേശീയപാതയില്‍ വിന്യസിച്ച ദ്രുതകര്‍മ സേനയെ പിന്‍വലിക്കണമെന്ന ആവശ്യവും ശക്തമാണ്​. idl adi 2 forest issu ചിത്രങ്ങൾ : 1- ദേശീയപാതയില്‍ വനംവകുപ്പ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകളിലൊന്ന് 2 - ദേശീയപാതയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ച സേന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story