Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:36 AM IST Updated On
date_range 14 Feb 2022 5:36 AM ISTറബർ ഷീറ്റ് മോഷണം; രണ്ട് പ്രതികൾ കൂടി പിടിയിൽ
text_fieldsbookmark_border
തൊടുപുഴ: റബർ കടയിൽനിന്ന് 700 കിലോ ഷീറ്റ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുറുപ്പുന്തറ മാൻവട്ടം കളപ്പുരത്തട്ടിൽ മെൽവിൻ എന്ന ചാക്കോ ജോസ് (21), ഇടവെട്ടി ശാസ്താംപാറ നടയം ഭാഗത്ത് പുത്തോലിക്കൽ വീട്ടിൽ പി.സി. കുട്ടൻ എന്ന് വിളിക്കുന്ന ശ്യാംകുമാർ ഷാജി (21) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിലുൾപ്പെട്ട അഞ്ച് പ്രതികളും പിടിയിലായി. ഒന്നാംതീയതി സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് ലഭിച്ച സൂചനകളിൽനിന്ന് ഇടവെട്ടി മാർത്തോമ സ്വദേശി നെല്ലിക്കുന്നത്ത് ഷാമോൻ നസീർ (33) പിടിയിലായിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാഴക്കുളത്തുനിന്ന് പ്രധാന പ്രതികളായ ചാക്കോയെയും ശ്യാംകുമാറിനെയും പിടികൂടുന്നത്. ഇവരുടെ കൂട്ടുപ്രതികളായ ലിബിൻ, ഷിന്റോ എന്നിവർ മറ്റൊരു മോഷണക്കേസിൽ റിമാൻഡിലാണ്. കഴിഞ്ഞ 24ന് അർധരാത്രിയാണ് വെട്ടിമറ്റം എണ്ണപ്പന തോട്ടത്തിനുസമീപം പ്രവർത്തിക്കുന്ന കെ.സി. ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിൽനിന്ന് പ്രതികൾ റബർ ഷീറ്റ് മോഷ്ടിച്ചുകടത്തിയത്. സ്ഥാപനത്തിന്‍റെ പിൻവാതിലുകൾ തകർത്താണ് അകത്തുകയറിയത്. റബർഷീറ്റിന് പുറമേ അലമാരയിൽ സൂക്ഷിച്ച എണ്ണായിരത്തോളം രൂപയും അപഹരിച്ചു. സ്ഥാപനത്തിനുള്ളിൽ സംഘം നാശനഷ്ടങ്ങളും വരുത്തിയിരുന്നു. മോഷണശേഷം ഷീറ്റ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഉടുമ്പന്നൂർ, വാഴക്കുളം ഭാഗത്ത് പ്രതികൾ വിൽപന നടത്തിയ 500 കിലോയോളം റബർഷീറ്റും പൊലീസ് കണ്ടെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാൽ, സി.ഐ വി.സി. വിഷ്ണുകുമാർ, എ.എസ്.ഐമാരായ ഷംസുദ്ദീൻ, ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ ഹരീഷ്, സനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. TDL PRATHI SHYAMKUMAR പ്രതി ശ്യാംകുമാർ TDL PRATH CHAKO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story