Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:36 AM IST Updated On
date_range 14 Feb 2022 5:36 AM ISTകൊക്കയിലേക്ക് കാർ മറിഞ്ഞ് അപകടം
text_fieldsbookmark_border
ചെറുതോണി: അടയാളക്കല്ല് മലമുകളിൽനിന്ന് നൂറ് അടിയിലേറെ താഴ്ചയിലുള്ള കൊക്കയിലേക്ക് കാർ മറിഞ്ഞു. യാത്രക്കാരൻ ഇടിഞ്ഞമല ഗവ. എൽ.പി സ്കൂൾ അധ്യാപകൻ ഉദയഗിരി സ്വദേശി നെല്ലിക്കാമണ്ണിൽ മാത്യു ജോസഫ് (36) അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽപെട്ട കാർ പൂർണമായും തകർന്നു. ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. വിദ്യാർഥികളുടെ ഭവനസന്ദർശനത്തിനുശേഷം കാറിൽ വരുകയായിരുന്നു മാത്യു. കൊച്ചു കാമാക്ഷി അടയാളക്കല്ല് ക്ഷേത്രത്തിന് സമീപത്തുള്ള കൊടും വളവിൽനിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. റോഡിന് നടുവിൽനിന്ന പട്ടിക്കുട്ടിയെ രക്ഷിക്കുവാൻ കാർ വശത്തേക്ക് വെട്ടിച്ചപ്പോൾ തകർന്ന കലുങ്കിനിടയിലൂടെ കൊക്കയിൽ പതിക്കുകയായിരുന്നെന്ന് മാത്യു പറഞ്ഞു. ചെങ്കുത്തായ ഇറക്കവും കൊടും വളവുകളുമുള്ള അടയാളക്കല്ല് റോഡിൽ സംരക്ഷണവേലി ഇല്ലാത്തതും അപകടത്തിന് കാരണമായി. TDL CAR ACCIDENT താഴ്ചയിലേക്കുമറിഞ്ഞ കാർ പുറത്താക്കി തൊടുപുഴ: അച്ചടക്കലംഘനം നടത്തിയതിനെ തുടർന്ന് കെ.എസ്. സുധീറിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി എസ്.ഡി.പി.ഐ തൊടുപുഴ മണ്ഡലം സെക്രട്ടറി എം.ബി. അഫ്സൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story