Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:34 AM IST Updated On
date_range 14 Feb 2022 5:34 AM ISTഇടുക്കി സൂവര്‍ണജൂബിലി: ഫോട്ടോ പ്രദര്‍ശനം ഇന്ന് മുതൽ
text_fieldsbookmark_border
തൊടുപുഴ: ഇടുക്കി ജില്ലയുടെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശന പര്യടന വാഹനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ തിങ്കളാഴ്ച രാവിലെ 10.30ന് തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റേഷൻ പരിസരത്ത് ഫ്ലാഗ് ഓഫ് ചെയ്യും. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷതവഹിക്കും. ഡീന്‍ കുര്യാക്കോസ് എം. പി മുഖ്യാതിഥിയാകും. കുടിയേറ്റ ജനതയുടെ അധ്വാനത്തിന്‍റെയും വളര്‍ച്ചയുടെയും ഒപ്പം നാടിന്‍റെ നാനാവിധ വികസനവും നവകേരള മിഷന്‍റെ പ്രവര്‍ത്തന നേട്ടങ്ങളും ഇടുക്കിയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളും കാനനഭംഗിക്ക് മാറ്റുകൂട്ടുന്ന വന്യജീവികളും ഉള്‍പ്പെടുന്ന ദൃശ്യവിരുന്നാണ് പി.ആര്‍.ഡി ഫോട്ടോ പ്രദര്‍ശന വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് അണിയിച്ചൊരുക്കിയ സുവര്‍ണഗീതം ആസ്വദിക്കുന്നതിനായി പ്രത്യേക സ്‌ക്രീനും വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ചിത്രപ്രദര്‍ശന പ്രചരണ പരിപാടി ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തി 19ന് അടിമാലിയില്‍ സമാപിക്കും. ജില്ലയില്‍ 597പേര്‍ക്കുകൂടി കോവിഡ് തൊടുപുഴ: ഇടുക്കി ജില്ലയില്‍ 597 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 2162 പേർ കോവിഡ് രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത ഏഴ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 24, ആലക്കോട് 5, അറക്കുളം 16, അയ്യപ്പൻകോവിൽ 11, ബൈസൺവാലി 5, ചക്കുപള്ളം 11, ദേവികുളം 1, ഇടവെട്ടി 13, ഏലപ്പാറ 3, ഇരട്ടയാർ 8, കഞ്ഞിക്കുഴി 4, കാമാക്ഷി 14, കാഞ്ചിയാർ 27, കരിമണ്ണൂർ 16, കരിങ്കുന്നം 12, കരുണാപുരം 14, കട്ടപ്പന 39, കോടിക്കുളം 9, കൊന്നത്തടി 10, കുടയത്തൂർ 10, കുമാരമംഗലം 9, കുമളി 11,മണക്കാട് 20, മാങ്കുളം 2, മറയൂർ 8, മരിയാപുരം 4, മൂന്നാർ 1, മുട്ടം 21, നെടുങ്കണ്ടം 28, പള്ളിവാസൽ 7, പാമ്പാടുംപാറ 11, പീരുമേട് 4, പെരുവന്താനം 4, പുറപ്പുഴ 17, രാജാക്കാട് 6, ശാന്തൻപാറ 2, സേനാപതി 1, തൊടുപുഴ 53, ഉടുമ്പൻചോല 6, ഉടുമ്പന്നൂർ 15, ഉപ്പുതറ 27, വണ്ടന്മേട് 3, വണ്ടിപ്പെരിയാർ 4, വണ്ണപ്പുറം 20, വാത്തിക്കുടി 25, വാഴത്തോപ്പ് 6, വെള്ളത്തൂവൽ 12, വെള്ളിയാമറ്റം 18.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story